മസ്കത്ത്: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെൻറിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ശനിയാഴ്ച രാത്രി വൈകി നടന്ന മത്സരത്തിൽ പാകിസ്താനെ 3-1നാണ് ഇന്ത്യ തോൽപിച്ചത്.മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഇന്ത്യൻ കാണികളുടെ സാന്നിധ്യത്തിലായാിരുന്നു മത്സരം. ആവേശാരവങ്ങൾ മുഴക്കിയ ആരാധകരെ നിരാശയിലാഴ്ത്തി കളിയുടെ ആദ്യ മിനിറ്റിൽ തന്നെ പാകിസ്താൻ ഗോൾ നേടി. പെനാൽറ്റി കോർണറിൽനിന്ന് മുഹമ്മദ് ഇർഫാൻ ജൂനിയറാണ് ലീഡ് നേടിക്കൊടുത്തത്. തുടർച്ചയായ ആക്രമണങ്ങൾക്ക് ഒടുവിൽ കളിയുടെ രണ്ടാം പാദത്തിൽ 24ാം മിനിറ്റിൽ ക്യാപ്റ്റൻ മൻപ്രീത് സിങ് ഇന്ത്യയുടെ സമനില ഗോൾ നേടി. 33ാം മിനിറ്റിൽ മൻദീപ് സിങ്ങും 42ാം മിനിറ്റിൽ ദിൽപ്രീത് സിങ്ങും സ്കോർ ചെയ്ത് ഇന്ത്യൻ വിജയം ഉറപ്പിച്ചു.
ശ്രീജേഷിന് 200 മത്സരം പാകിസ്താനെതിരെ ഗോൾവല കാത്തതോടെ മലയാളി േഗാളി പി.ആർ. ശ്രീജേഷ് രാജ്യാന്തര മത്സരത്തിൽ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കി. 200ാം മത്സരത്തിൽ പകുതിയോളം സമയം ഗോൾവല കാത്തത് ശ്രീജേഷാണ്. ആദ്യ ഗോൾ വഴങ്ങേണ്ടിവന്നെങ്കിലും പിന്നീട് ഗോൾ എന്ന് ഉറപ്പിച്ച രണ്ടു ഷോട്ടുകൾ ശ്രീജേഷ് രക്ഷിച്ചു. എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ്, 2006ൽ ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യ സ്വർണമെഡൽ നേടിയ 2008ൽ നടന്ന ജൂനിയർ ഏഷ്യ കപ്പ് ടൂർണമെൻറിൽ ശ്രീജേഷിന് മികച്ച ഗോൾ കീപ്പർക്കുള്ള ബഹുമതി ലഭിച്ചു. 2011 മുതൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.