ഇപോ (മലേഷ്യ): അസ്ലൻഷാ ഹോക്കിയിലെ അവസാന ലീഗ് മത്സരത്തിൽ പോളണ്ടിനെതിരെ ഇന്ത്യക് ക് 10 ഗോൾ ജയം. ശനിയാഴ്ചത്തെ കലാശപ്പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ നേരിടാനിരിക്കെ യാണ് ഗോൾ പൂരവുമായി ഇന്ത്യൻ വരവ്. ഇന്ത്യയും കൊറിയയും നേരേത്തതന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. അഞ്ച് കളിയിൽ നാല് ജയവും ഒരു സമനിലയുമുള്ള ഇരുവർക്കും 13 പോയൻറാണുള്ളത്. എന്നാൽ, ഗോൾ വ്യത്യാസത്തിലെ മുൻതൂക്കവുമായി ഇന്ത്യ ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി. ഫൈനലിസ്റ്റുകൾ ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
കൊറിയക്കെതിരെ 2-3ന് പൊരുതി തോറ്റ പോളണ്ട് ഇന്ത്യക്ക് മുന്നിൽ പ്രതിരോധമില്ലാതെ കാഴ്ചക്കാരായി മാറി. തലങ്ങും വിലക്കും ആക്രമിച്ച് മുന്നേറിയപ്പോൾ ഗോളടിക്കാൻ ആഗ്രഹിച്ചവരൊക്കെ സ്കോർ ചെയ്തു. സ്ട്രൈക്കർ മന്ദീപ് സിങ്ങും, ഡ്രാഗ് ഫ്ലിക്കർ വരുൺ കുമാറും ഇരട്ട ഗോൾ വീതം നേടി. വിവേക് സാഗർ പ്രസാദ്, സുമിത് കുമാർ, സുരേന്ദർ കുമാർ, സിമ്രൻജീത് സിങ്, നീലകണ്ഠ ശർമ, അമിത് രോഹിത്ദാസ് എന്നിവർ ഒാരോ ഗോളും നേടി.
ഒരു ഹാട്രിക് ഉൾപ്പെടെ ടൂർണമെൻറിൽ മന്ദീപ് നേടിയ ഗോളുകളുടെ എണ്ണം ഏഴായി. അസ്ലൻഷാ കപ്പിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ഇന്ത്യ 2010ലാണ് അവസാനമായി കിരീടം ചൂടിയത്. അന്ന് ഫൈനൽ ഉപേക്ഷിച്ചതിനെ തുടർന്ന് കൊറിയക്കൊപ്പം ചാമ്പ്യൻഷിപ് പങ്കിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.