ഇപ്പോ: സുൽത്താൻ അസ്ലൻഷാ ഹോക്കി ടൂർണമെൻറിൽ കാനഡയെ തകർത്ത് ഇന്ത്യ ഫൈനലിൽ. സ്ട് രൈക്കർ മൻദീപ് സിങ് ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ 7-3നാണ് കാനഡയെ ഇന്ത്യ തരിപ് പണമാക്കിയത്. ഒരു മത്സരം ബാക്കിയിരിക്കെ ഇന്ത്യ 10 പോയൻറുമായി ഫൈനൽ ടിക്കറ്റുറപ്പി ച്ചു. 10 പോയൻറ് തന്നെയുള്ള ദക്ഷിണ കൊറിയയാണ് കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളി.
വരുൺകുമാറിലൂടെയാണ് കാനഡക്കെതിരെ ഇന്ത്യ തുടങ്ങുന്നത്. 12ാം മിനിറ്റിൽ ഫീൽഡ് ഗോളിൽ വരുൺ തുടങ്ങിെവച്ച ഗോൾവേട്ട മൻദീപ് സിങ് ഏറ്റെടുക്കുകയായിരുന്നു.
20, 27, 29 മിനിറ്റുകളിലാണ് 24 കാരെൻറ അതിവേഗ ഹാട്രിക് ഗോൾ. ഇതോടെ മാനസികമായി തകർന്ന കാനഡ ആദ്യ പകുതിതന്നെ 4-0ത്തിന് പിന്നിലായി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർക്ക് പിയേഴ്സൺ (35) ഗോൾ നേടിയതോടെ കനേഡിയൻ താരങ്ങൾ ആവേശത്തിലായി. പക്ഷേ, ഇന്ത്യ ആക്രമണം നിർത്തിയില്ല. അമിത് റോഹിദാസ് (39), വിവേക് പ്രസാദ് (55), നിലകാന്ത ശർമ (58) എന്നിവരും ഗോൾ നേടിയതോടെ എതിരാളികളുടെ പതനം പൂർണമായി.
ഫിൻ ബൂത്ത്റോയിഡ് (50), ജെയിംസ് വാല്ലെയ്സ് (57) എന്നിവരാണ് കാനഡയുടെ മറ്റു രണ്ടു ഗോളുകൾ നേടിയത്. കാനഡയെയും തോൽപിച്ചതോടെ ടൂർണമെൻറിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുകയാണ്. റൗണ്ട് റോബിനിൽ മൂന്നു ജയവും ഒരു സമനിലയുമായാണ് ഇന്ത്യയുടെ മുന്നേറ്റം. പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള േപാളണ്ടാണ് അവസാന മത്സരത്തിൽ ഇന്ത്യയുടെ എതിരാളി. ഫൈനലിസ്റ്റുകളായ ഇന്ത്യയും െകാറിയയും നേരേത്ത ഏറ്റുമുട്ടിയപ്പോൾ 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.