ചണ്ഡിഗഢ്: ഹോക്കി ഇതിഹാസം ബൽബിർ സിങ് സീനിയർ ഗുരുതരാവസ്ഥയിൽ. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻതാരത്തിന് വീണ്ടും ഹൃദയാഘാതമുണ്ടായെന്നാണ് റിപ്പോർട്ട്. 96കാരനായ ബൽബിർ സിങ്ങിനെ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്നു തവണ ഒളിമ്പിക്സ് (1948, 1952, 1956) സ്വർണം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു ഈ ഇതിഹാസതാരം. 1956 മെൽബണിൽ ടീം ക്യാപ്റ്റനായിരുന്നു ബൽബീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.