ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ബെൽജിയം-നെതർലൻഡ്സ് ഫൈനൽ പോരാട്ടം. ആവേശകര മായ സെമി മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ 6-0ത്തിന് തരിപ്പണമാക്കി ബെൽജിയം ചരിത്രം കുറിച്ച് ഫൈനലിന് ടിക്കറ്റുറപ്പിച്ചപ്പോൾ, നെതർലൻഡ്സ് ഹാട്രിക് കിരീടം സ്വപ്നംകാണുന്ന ആസ്ട്രേലിയയെ ഷൂട്ട് ഒാഫും കടന്ന് സഡൻഡെത്തിൽ 4-3ന് തോൽപിച്ചു.
ആദ്യ സെമിയിൽ ഒളിമ്പിക്സ് വെള്ളിമെഡലിസ്റ്റുകളായ ബെൽജിയം, ഇംഗ്ലണ്ടിന് തിരിച്ചുവരാനുള്ള ഒരവസരവും നൽകാതെയാണ് ഗോളടിച്ചുകൂട്ടിയത്. എട്ടാം മിനിറ്റിൽ ടോം ബൂണിലൂടെ ബെൽജിയം ഗോൾ വേട്ടക്ക് തുടക്കമിട്ടു. രണ്ടാം ക്വാർട്ടറിൽ (19) സിമോൺ േഗാനാർഡ് വീണ്ടും ലീഡ് ഉയർത്തി. രണ്ടു പെനാൽറ്റി കോർണറുമായി അലക്സാണ്ടർ ഹെൻഡ്രിക് (45,50), സെഡ്രിക് കാർലിയർ(42), സെബാസ്റ്റ്യൻ ഡോക്കിയർ (53) എന്നിവരാണ് രണ്ടാം പകുതി ഇംഗ്ലണ്ടിനെ നാണം കെടുത്തിയത്.
ഹാട്രിക് കിരീടം ലക്ഷ്യെവച്ച് ഇന്ത്യയിലെത്തിയ ഒാസീസിനെ സഡൻ ഡത്തിലാണ് നെതർലൻഡ്സ് കീഴടക്കുന്നത്. നിശ്ചിത സമയത്ത് 2-2ന് സമനിലയിലായി. ഷൂട്ടൗട്ടിലും 3-3ന് സമനിലയായതോടെ സഡൻെഡത്ത് വിധിയെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.