ബ്രേഡ (നെതർലൻഡ്സ്): ലോകത്തെ മികച്ച ആറു ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഒളിമ്പിക് ചാമ്പ്യന്മാരും ലോക രണ്ടാം നമ്പർ ടീമുമായ അർജൻറീനയെയാണ് ഇന്ത്യ 2-1ന് മലർത്തിയടിച്ചത്. ആദ്യ കളിയിൽ ഇന്ത്യ 4-0ത്തിന് പാകിസ്താനെ തകർത്തിരുന്നു.
ഇന്ത്യക്കായി 17ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽനിന്ന് ഹർമൻപ്രീത് സിങ്ങും 28ാം മിനിറ്റിൽ ഫീൽഡ് ഗോളിലൂടെ മന്ദീപ് സിങ്ങും സ്കോർ ചെയ്തു. 30ാം മിനിറ്റിൽ പെനാൽറ്റി കോർണർ വിദഗ്ധൻ ഗോൺസാലോ പീലറ്റിെൻറ സ്റ്റിക്കിൽനിന്നായിരുന്ന അർജൻറീനയുടെ ഗോൾ. അടുത്ത മത്സരത്തിൽ ബുധനാഴ്ച ലോകചാമ്പ്യന്മാരായ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.