ബ്രെഡ: ആതിഥേയരായ നെതർലൻഡ്സിനെ 1-1ന് സമനിലയിൽ കുരുക്കി മലയാളി താരം പി.ആർ. ശ്രീജേഷ് നയിക്കുന്ന ഇന്ത്യൻ ഹോക്കി ടീം ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറിെൻറ ഫൈനലിൽ പ്രവേശിച്ചു. ശ്രീജേഷിെൻറ കീഴിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുന്നത് (2016 ലണ്ടൻ).
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ആസ്ട്രേലിയയെ നേരിടും. നിർണായകമായ അവസാന മത്സരത്തിൽ ജയമോ സമനിലയോ നേടിയാൽ ഇന്ത്യക്ക് ഫൈനലിൽ എത്താമെന്നായിരുന്നെങ്കിലും ആതിഥേയർക്ക് ജയം അനിവാര്യമായിരുന്നു. 47ാം മിനിറ്റിൽ മൻദീപ് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചെങ്കിലും 55ാം മിനിറ്റിൽ ബ്രിങ്ക്മാൻ നേടിയ ഗോളിലൂടെ നെതർലൻഡ്സ് സമനില പിടിച്ചു.
അഞ്ചു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയൻറുമായി ആസ്ട്രേലിയ ഒന്നാമതെത്തിയപ്പോൾ രണ്ടു ജയവും രണ്ടു സമനിലയുമടക്കം എട്ടു പോയേൻറാടെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്.
ആദ്യ രണ്ടു മത്സരങ്ങളിൽ പാകിസ്താനെ 4-0ത്തിനും അർജൻറീനയെ 2-1നും ഇന്ത്യ തോൽപിച്ചിരുന്നു. എന്നാൽ, അടുത്ത മത്സരങ്ങളിൽ ആസ്ട്രേലിയയോട് 2-3നേറ്റ തോൽവിയും ബെൽജിയവുമായി 1-1ന് സമനിലയിൽ കുരുങ്ങിയതുമാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം വൈകിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.