മസ്കത്ത്: ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറിൽ മികച്ച ഗോൾ കീപ്പറായി മലയാളി താരം ശ്രീജേഷ്. ടൂർണമെൻറിലുടനീളം മികച്ച സേവിങ്ങുമായി താരം നിറഞ്ഞു നിന്നു. മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ഞായറാഴ്ച രാത്രി വൈകി നടന്ന ഫൈനൽ മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചിരുന്നു.
മത്സരം തുടങ്ങുംമുേമ്പ ആരംഭിച്ച മഴ പിന്നീട് ശക്തമായി. ഒരു മണിക്കൂറിലധികം കാത്തുനിന്നിട്ടും മഴ ശമിക്കാത്ത സാഹചര്യത്തിൽ കളി ഉപേക്ഷിക്കുകയായിരുന്നു. മലേഷ്യയാണ് മൂന്നാം സ്ഥാനക്കാർ. ഞായറാഴ്ച വൈകീട്ട് നടന്ന മത്സരത്തിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് മലേഷ്യ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.