ഗോള്‍ഡ് കോസ്റ്റ്: ഹോക്കിയിൽ വനിതകൾക്ക് പിന്നാലെ പുരുഷന്മാരും ഫൈനൽ കാണാതെ പുറത്ത്. സ്വര്‍ണ പ്രതീക്ഷയുമായെത്തിയ ടീമിനെ സെമിയിൽ ന്യൂസിലന്‍ഡ് 2-3നാണ് തോൽപിച്ചത്. പ്രതിരോധത്തിലെ പിഴവുകള്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു. മറ്റൊരു സെമിയിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപിച്ച് ആസ്ട്രേലിയ ഫൈനലിലെത്തി.
മത്സരത്തിെൻറ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ച ന്യൂസിലന്‍ഡ് ആദ്യ ക്വാര്‍ട്ടറില്‍തന്നെ രണ്ട് ഗോൾ പോസ്റ്റിൽ അടിച്ചുകയറ്റി ഇന്ത്യയെ സമ്മർദത്തിലാക്കി. മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ മറികടന്ന് ഹ്യൂഗോ ഇംഗ്ലിനാണ് ന്യൂസിലന്‍ഡിനായി ആദ്യഗോള്‍ നേടിയത്.
മിനിറ്റുകള്‍ക്കകം സ്റ്റീഫന്‍ ജെന്നീസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. മാര്‍ക്കസ് ചൈല്ഡിെൻറ വകയായിരുന്നു മൂന്നാം ഗോള്‍. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിങ് ഇരട്ടഗോൾ നേടി.
നേരത്തേ വനിത ഹോക്കി സെമിയില്‍ ആതിഥേയരായ ആസ്ട്രേലിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോറ്റിരുന്നു. ഇന്ന് വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.