ഭുവനേശ്വർ: ഹോക്കിയിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾക്ക് 2020 ടോക്യോ ഒളിമ്പിക്സ് യോഗ്യത. വനിതകൾ യോഗ്യതാ മത്സരത്തിെൻറ രണ്ടാം പാദത്തിൽ അമേരിക്കയോട് 4-1ന് മുട്ടുമടക്കിയെങ്കിലും അഗ്രിഗേറ്റ് സ്കോർ 6-5ന് ജയിച്ചുകയറി തുടർച്ചയായി രണ്ടാം തവണ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ എതിരാളികളെ 5-1ന് തകർത്ത ഇന്ത്യ രണ്ടാംപാദ മത്സരത്തിെൻറ ആദ്യ മൂന്ന് ക്വാർട്ടറുകൾ പിന്നിടുേമ്പാൾ 4-0ത്തിന് പിറകിലായിരുന്നു.
തൊട്ടുപിന്നാലെ നടന്ന പുരുഷ വിഭാഗത്തിൽ റഷ്യയെ രണ്ടാ പാദത്തിൽ 7-1ന് തകർത്തു. ഇരു പാദങ്ങളിലുമായി 11-3നാണ് ഇന്ത്യയുടെ ജയം. അക്ഷദീപ് സിങ്, രുപീന്ദർ പാൽ സിങ് എന്നിവർ ഇരട്ട ഗോൾ വീതം നേടി. ലളിത് ഉപധ്യായ്, നിലകണ്ഡ ശർമ, അമിത് രോഹിദാസ് എന്നിവർ ഓരോ ഗോളും നേടി.
വനിതകളിൽ 4-0ത്തിന് തോറ്റു നിൽക്കെ അവസാന ക്വാർട്ടറിൽ 48ാം മിനിറ്റിൽ നായിക റാണി റാംപാലിെൻറ സ്റ്റിക്കിൽനിന്നാണ് മത്സരത്തിെൻറ ഗതി നിർണയിച്ച ഗോൾ പിറന്നത്. ഇതോടെ അഗ്രിഗേറ്റ് ഇന്ത്യക്ക് അനുഗ്രഹമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.