ഹോക്കി ഇതിഹാസം ബൽബീർ സിങ്​ അന്തരിച്ചു

മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബൽബീർ സിങ്​ സീനിയർ അന്തരിച്ചു. 96 വയസായിരുന്നു. ഇന്ത്യക്ക്​ മൂന്ന്​ ഒളിമ്പിക്​ സ്വർണം നേടി റെക്കോർഡ്​ നേടിയ ഇതിഹാസ താര​ത്തെ രാജ്യം കണ്ട മികച്ച ഹോക്കി താരമായാണ്​ കണക്കാക്കുന്നത്​. 

ഛണ്ഡീഗഢിലെ ആശുപത്രിയിൽ തിങ്കളാഴ്​ച പുലർ​െച്ച ആറരയോടെയായിരുന്നു അന്ത്യം. മേയ്​ എട്ടിനാണ്​ ഇദ്ദേഹത്തെ ന്യൂമോണിയയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ മൊഹാലി ഫോർട്ടിസ്​ ആശുപത്രി ഡയറക്​ടർ അഭിജിത്​ സിങ്​ അറിയിച്ചു. 

ഒളിമ്പിക്​സ്​ ഹോക്കി ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെ​ക്കോർഡ്​ ബൽബീറിനാണ്​. 1952 ലെ ഹെൽസിങ്കി ഒളിമ്പിക്​സ്​ ഫൈനലിലാണ്​ ബൽബീർ അഞ്ച്​ ഗോൾ നേടി റെക്കോർഡിട്ടത്​. 1948 ലണ്ടൻ​, 1952 ഹെൽസിങ്കി ഒളിമ്പിക്​സ്​, 1956 മെൽബൺ ഒളിമ്പിക്​സുകളിലാണ്​ സ്വർണം നേടിയത്​. ഹെൽസിങ്കി ഒളിമ്പിക്​സിൽ ടീമി​​െൻറ ഉപനായകനും മെൽബണിൽ നായകനുമായിരുന്നു ബൽബീർ. ഹെൽസിങ്കി ഒളിമ്പിക്​സിൽ അത്​ലറ്റുകളുടെ മാർച്ച്​ പാസ്​റ്റിൽ ഇന്ത്യയുടെ പതാകയേന്തുകയും ചെയ്​തു. 

1958ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന  ബൽബീർ വിരമിച്ചശേഷം പരിശീലക വേഷം അണിഞ്ഞു. ബല്‍ബീര്‍ പരിശീലിപ്പിച്ച ടീമാണ് 1971ല്‍ ലോകകപ്പ് സ്വര്‍ണവും 1975ല്‍ വെങ്കലവും നേടിയത്. 1957ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2015ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരവും നേടി. 

Tags:    
News Summary - Hockey legend Balbir Singh Sr Dies -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.