ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആ തിഥേയരെ അട്ടിമറിക്കാൻ ഉറപ്പിച്ചിറങ്ങുന്ന കാനഡയാണ് പൂൾ ‘സി’യിലെ അവസാന അങ്കത്തി ൽ ഇന്ത്യയുടെ എതിരാളി. ഇതേ പൂളിലെ മറ്റൊരു മത്സരത്തിൽ ബെൽജിയം ദക്ഷിണാഫ്രിക്കയെ നേരിടും. പൂൾ ‘സി’യിൽ ഇന്ത്യക്കും ബെൽജിയത്തിനും നാലു പോയൻറ് വീതമാണുള്ളത്.
ഗോൾ ശരാശരിയിൽ മുന്നിലുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്. കാനഡക്കും ദക്ഷിണാഫ്രിക്കക്കും ഒരു പോയൻറ് വീതവും. ഗ്രൂപ് ചാമ്പ്യന്മാരാവാൻ ഗോൾ അടിച്ചുകൂട്ടി വൻ ജയം പ്രതീക്ഷിച്ചാവും ഇന്ത്യയും ബെൽജിയവും കളത്തിലിറങ്ങുന്നത്. നാലു പൂളുകളിലെയും ചാമ്പ്യന്മാർ നേരിട്ട് അവസാന എട്ടിൽ ഇടംപിടിക്കുേമ്പാൾ രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്രോസ് ഒാവർ കടമ്പ കടന്നാൽ മാത്രേമ ക്വാർട്ടറിലെത്താനാവൂ. ഒാരോ പൂളിലെയും രണ്ടും മൂന്നും സ്ഥാനക്കാരായിരിക്കും ക്രോസ് ഒാവർ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 5-0ത്തിന് തോൽപിച്ചതും കരുത്തരായ ബെൽജിയത്തെ 2-2ന് സമനിലയിൽ പൂട്ടിയതുമാണ് ഇന്ത്യക്കുള്ള ആത്മവിശ്വാസം. കാനഡക്കെതിരെ കണക്കിലെ കളിയിലും മുൻതൂക്കം ഇന്ത്യക്കുതന്നെ. 2013നു ശേഷമുള്ള അഞ്ചു മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. ഒരു തവണ തോറ്റപ്പോൾ, മറ്റൊന്ന് സമനിലയിലും അവസാനിച്ചു. മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് അടക്കം വമ്പൻഫോമിലുള്ള ഇന്ത്യൻ താരങ്ങൾക്ക് അനായാസം കാനഡക്കാരെ മറികടക്കാനാവും. പൂൾ ‘എ’യിൽനിന്ന് അർജൻറീനയും പൂൾ ‘ബി’യിൽനിന്ന് ആസ്ട്രേലിയയും ക്വാർട്ടർ ഉറപ്പിച്ചുകഴിഞ്ഞവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.