ന്യൂഡൽഹി: 16 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പ് ഹോക്കിക്ക് നവംബർ 28 മുതൽ ഒഡിഷയിലെ ഭുവനേശ്വർ വേദിയാവും. നാല് ടീമുകൾ വീതം നാല് ഗ്രൂപ്പുകളിലായാണ് ആദ്യ റൗണ്ട് മത്സരം. പൂൾ സിയിൽ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ ബെൽജിയത്തിനൊപ്പമാണ് ഇന്ത്യ.
നവംബർ 28 മുതൽ ഡിസംബർ 16 വരെയാണ് ടൂർണമെൻറ്. വൈകീട്ട് അഞ്ചിനും ഏഴിനുമാണ് മത്സരങ്ങൾ. ഒാരോ ഗ്രൂപ്പിലെയും ചാമ്പ്യന്മാർ നേരിട്ട് ക്വാർട്ടറിലെത്തും. ഒാരോ ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാർ േപ്ലഒാഫിൽ പരസ്പരം മത്സരിച്ച് ജയിച്ചു വേണം മുന്നേറാൻ.
പൂളുകൾ ഇങ്ങനെ:
എ: അർജൻറീന, ന്യൂസിലൻഡ്, സ്പെയിൻ, ഫ്രാൻസ്
ബി: ആസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലൻഡ്, ചൈന
സി: ബെൽജിയം, ഇന്ത്യ, കാനഡ, ദക്ഷിണാഫ്രിക്ക
ഡി: നെതർലൻഡ്സ്, ജർമനി, മലേഷ്യ, പാകിസ്താൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.