ഭുവനേശ്വർ: ഹോക്കി വേൾഡ് ലീഗിൽ അർജൻറീനയെ തോൽപിച്ച് ആസ്ട്രേലിയ ചാമ്പ്യന്മാർ. 2-1നാണ് അർജൻറീനയെ കങ്കാരുപ്പട തോൽപിച്ചത്. ഒഗസ്റ്റിൻ ബുഗാല്ലോയുടെ ഗോളിൽ(17ാം മിനിറ്റ്) ആദ്യം മുന്നിലെത്തിയത് അർജൻറീനയായിരുന്നു. എന്നാൽ, ആ മിനിറ്റിൽ തന്നെ ഗോൾ തിരിച്ചടിച്ച് ആസ്ട്രേലിയ സമനില പിടിച്ചു. ജെർമി ഹെയ്വാഡാണ് ഗോൾ നേടിയത്. പിന്നീട് 58ാം മിനിറ്റിൽ ബ്ലെയ്ക് ഗോവേഴ്സ് ഗോൾ നേടി ആസ്ട്രേലിയയെ കിരീടം ചൂടിക്കുകയായിരുന്നു.
ഇന്ത്യ മൂന്നാമത്
കരുത്തരായ ജർമനിയെ 2-1ന് തോൽപിച്ച് ഇന്ത്യക്ക് മൂന്നാം സ്ഥാനം. 1-1ന് സമനിലയിൽ കളി അവസാനിക്കാനിരിക്കെ 54ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങിെൻറ ഗോളിലാണ് ഇന്ത്യ മൂന്നാം സ്ഥാനം പിടിച്ചെടുക്കുന്നത്. 21ാം മിനിറ്റിൽ എസ്. സുനിലിലൂടെയാണ് ഇന്ത്യ ആദ്യ ഗോൾ നേടുന്നത്. 36ാം മിനിറ്റിൽ ജർമനി സമനില പിടിച്ചു. പ്രതിരോധത്തിലെ പിഴവാണ് ഗോളിൽ കലാശിച്ചത്. ഇരു കൂട്ടരും ഒപ്പത്തിനൊപ്പമായതോടെ മത്സരം കടുത്തു. അൽപമൊന്ന് ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും 54ാം മിനിറ്റിൽ ലഭിച്ച െപനാൽറ്റി കോർണർ ഇന്ത്യയുടെ രക്ഷക്കെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.