ന്യൂയോർക്: വ്യക്തിപരമായ ആവശ്യങ്ങൾക്കായി അമേരിക്കയിലെത്തിയതാണ് 1975 ഹോക്കി ല ോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ ഗോൾകീപ്പർ അശോക് ദിവാൻ. കോവിഡ് പൊട്ടിപ്പു റപ്പെടുകയും വ്യോമ ഗതാഗതം നിലക്കുകയും ചെയ്തതോടെ നിരവധി രോഗങ്ങൾ അലട്ടുന്ന ദിവാൻ അമേരിക്കയിൽ കുടുങ്ങി.
ഇൻഷുറൻസ് ഇല്ലാത്തതിനാൽ ചികിത്സക്ക് വൻ തുക ചെലവ് വന്നതോടെ സർക്കാറിനോട് അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ലോകകപ്പ് ജേതാവ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് എൻ.കെ. ബത്രയോടാണ് അേപക്ഷ നടത്തിയിരിക്കുന്നത്. ഏപ്രിൽ 20ന് മടക്കയാത്ര നിശ്ചയിച്ച അേദ്ദഹത്തിന് യു.എസിൽ കോവിഡ്-19 പടർന്നുപിടിച്ച സാഹചര്യത്തിൽ കുറേയേറെ ദിവസങ്ങൾ തങ്ങേണ്ടിവരും. ഇതിനിടയിൽ ശാരീരികമായ അസ്വസ്ഥതകളും തന്നെ പിടികൂടിയതായി അദ്ദേഹം പറയുന്നു. തനിക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ യു.എസിൽ ചികിത്സക്ക് വൻതുക ചെലവു വരും. ഈ സാഹചര്യത്തിൽ ചികിത്സക്കായി സഹായിക്കണമെന്നാണ് മുൻ ഗോൾകീപ്പറുടെ ആവശ്യം. ആശുപത്രിയിൽ ഒരു ചെക്കപ്പിന് സഹായിക്കാൻ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനോടും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവാകുന്ന തുക ഇന്ത്യയിൽ തിരിച്ചെത്തിയാൽ അടച്ചുകൊള്ളാം’ ബത്രക്കയച്ച സന്ദേശത്തിൽ ദിവാൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.