ഹിരോഷിമ: പുരുഷന്മാർക്കു പിന്നാലെ വനിതകളിലും ഹോക്കി വേൾഡ് സീരീസ് ഫൈനൽസ് കിരീ ടം ഇന്ത്യക്ക്. ഫൈനലിൽ ജപ്പാനെ 3-1ന് വീഴ്ത്തിയാണ് ഇന്ത്യൻ പെൺപടയോട്ടം. ഡ്രാഗ് ഫ്ലിക് കർ ഗുർജിത് കൗർ രണ്ടും, ക്യാപ്റ്റൻ റാണി രാംപാൽ ഒരു ഗോളും നേടി. നേരത്തേ ഫൈനലിൽ ഇടം നേടി ഇന്ത്യ-ടോക്യോ ഒളിമ്പിക് ഹോക്കി യോഗ്യതാ റൗണ്ടിലേക്ക് പ്രവേശനം നേടിയിരുന്നു.
കളിയുടെ മൂന്നാം മിനിറ്റിൽ റാണി രാംപാലിലൂടെയാണ് ഇന്ത്യ തുടങ്ങിയത്. എന്നാൽ, ആദ്യ ക്വാർട്ടർ അവസാനിക്കും മുേമ്പ ജപ്പാൻ 11ാം മിനിറ്റിൽ സമനില പിടിച്ചു. പിന്നീട് ഇരു ടീമും മേധാവിത്വത്തിനായി പോരടിച്ചെങ്കിലും ഇന്ത്യൻ സ്റ്റിക്കിലായിരുന്നു കളി. തുടർച്ചയായി പെനാൽറ്റി കോർണറുകൾ നേടിയെടുത്ത ഇന്ത്യ ഗുർജിതിലൂടെ രണ്ടുവട്ടംകൂടി ലക്ഷ്യം കണ്ട് ഫൈനൽസ് ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.