ഹോ​ക്കി ലീഗ്​: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക്​  സെ​മി​ഫൈ​ന​ൽ യോ​ഗ്യ​ത

വെസ്റ്റ് വാൻകൂവർ: ലോക വനിത ഹോക്കി ലീഗ് റൗണ്ട് രണ്ട് ൈഫനലിൽ ചിലിയെ തോൽപിച്ച് ഇന്ത്യക്ക് വേൾഡ് ലീഗ് സെമിഫൈനൽ യോഗ്യത. നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് ഇന്ത്യ ചിലിയെ പരാജയപ്പെടുത്തിയത്. നിർണായക സേവിലൂടെ ഗോൾകീപ്പർ സവിത ഇന്ത്യയുടെ വിജയശിൽപിയായി. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സവിത, ചിലിയൻ താരങ്ങളായ കിം ജേക്കബിെൻറയും ജോസഫ വില്ലാലെബിഷ്യയുടെയും ഷോട്ടുകൾ തടുത്താണ് ഇന്ത്യയുടെ രക്ഷകയായത്.

പ്രതിരോധത്തിലൂന്നി കളിതുടങ്ങിയ ഇന്ത്യക്ക് അഞ്ചാം മിനിറ്റിൽതന്നെ ഗോൾ വഴേങ്ങണ്ടിവന്നു. മരിയ മലഡോണഡോയായിരുന്നു ഗോൾ നേടിയത്. ഇതോടെ ഇന്ത്യ ഉണർന്നുകളിച്ചെങ്കിലും തിരിച്ചടിക്കാനായത് 41ാം മിനിറ്റിലാണ്. പെനാൽറ്റി കോർണർ അനുപ ബാർല വിജയകരമായി വലയിലാക്കി കളി സമനിലയിൽ പിടിക്കുകയായിരുന്നു.
 
Tags:    
News Summary - India enter final of Women's Hockey World League Round 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.