ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി പുരുഷ ഹോക്കി: ഇന്ത്യക്ക് സമനില

കൗന്‍റാന്‍ (മലേഷ്യ): നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി പുരുഷ ഹോക്കിയിലെ രണ്ടാമങ്കത്തില്‍ ഇന്ത്യക്ക് സമനില. ഏഷ്യയിലെ മറ്റൊരു കരുത്തരായ ദക്ഷിണ കൊറിയയാണ് 1-1ന് ഏഷ്യന്‍ ഗെയിംസ് ജേതാക്കളെ സമനിലയില്‍ തളച്ചത്. 11ാം മിനിറ്റില്‍ ജിയോയുന്‍ ജുങ്വൂവിന്‍െറ ഫീല്‍ഡ് ഗോളിലൂടെ കൊറിയ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. 33ാം മിനിറ്റില്‍ ലളിത് ഉപാധ്യായ് ഇന്ത്യയുടെ സമനില ഗോള്‍ നേടി. 

ഇന്ത്യന്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ജുങ്വൂ തൊടുത്ത ഷോട്ട് ഗോളി പി.ആര്‍. ശ്രീജേഷിനും തടുക്കാനാവാതെ ലക്ഷ്യത്തിലത്തെുകയായിരുന്നു. ഗോള്‍ വഴങ്ങിയെങ്കിലും കളി നിയന്ത്രിച്ചിരുന്നത് ഇന്ത്യ തന്നെയായിരുന്നു. താല്‍വീന്ദര്‍ രണ്ടവസരങ്ങള്‍ പാഴാക്കുകയും ചെയ്തു. നികിന്‍ തിമ്മയ്യയുടെ പാസില്‍നിന്ന് മുന്നേറിയാണ് ലളിത് ഉപാധ്യായ് റിവേഴ്സ് ഹിറ്റിലൂടെ ഗോളടിച്ചത്. പിന്നീട് ശ്രീജേഷിന്‍െറ തകര്‍പ്പന്‍ സേവുകള്‍ക്കും സ്റ്റേഡിയം സാക്ഷിയായി. 

രണ്ടു കളികളില്‍നിന്ന് ഇന്ത്യക്ക് നാലു പോയന്‍റാണുള്ളത്. റൗണ്ട് റോബിന്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജപ്പാനെ 10-2ന് തകര്‍ത്തിരുന്നു. ഞായറാഴ്ച പാരമ്പര്യ വൈരികളായ പാകിസ്താനുമായാണ് ഇന്ത്യയുടെ പോരാട്ടം. വൈകീട്ട് നാലിനാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. 
 

Tags:    
News Summary - india hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.