അസ്​ലൻഷാ ഹോക്കി: ഇന്ത്യക്ക്​ ബ്രിട്ടീഷ്​ ടൈ

ഇപ്പോ (മലേഷ്യ): 26ാമത്​ സുൽത്താൻ അസ്​ലൻഷാ ഹോക്കി ചാമ്പ്യൻഷിപ്പിലെ ഉദ്​ഘാടന മത്സരത്തിൽ ഇന്ത്യക്ക്​ സമനില. രണ്ട്​ പകുതിയുടെയും ആദ്യത്തിൽ നേടിയ ഗോളുമായി ലീഡ്​ ചെയ്​ത ഇന്ത്യ​ക്കെതിരെ തിരിച്ചടിച്ച്​ ബ്രിട്ടനാണ്​ സമനില പിടിച്ചത്​. കളിയുടെ രണ്ടാം ക്വാർട്ടറിലെ 19ാം മിനിറ്റിൽ പെനാൽറ്റി കോർണർ ഷോട്ട്​ വഴി​തിരിഞ്ഞെത്തിയപ്പോൾ അക്ഷദീപ്​ സിങ്ങാണ്​ ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചത്​. പെനാൽറ്റി കോർണർ ഷോട്ട്​ ബ്രിട്ടീഷ്​ ഗോളിയുടെ പാഡിൽ തട്ടിതെറിച്ചപ്പോൾ കാത്തിരുന്ന അക്ഷദീപ്​ വലകുലുക്കി. എന്നാൽ, ആദ്യ പകുതി പിരിയും മു​േമ്പ (25ാം മിനിറ്റ്​) ബ്രിട്ടൻ ഫീൽഡ്​ ഗോളിലൂടെ മടക്കി. 90 ഡ​ിഗ്രിയിൽ തെറിച്ചെത്തിയ പാസിൽ ടോം കാഴ്​സൻ ബ്രിട്ടനെ ഒപ്പമെത്തിച്ചു. 

വിജയ ഗോളിനായി പൊരുതിയ ഇന്ത്യയെ മൂന്നാം ക്വാർട്ടറിൽ വരിഞ്ഞുകെട്ടിയാണ്​ ബ്രിട്ടൻ കളി നിയന്ത്രിച്ചത്​. പക്ഷേ, അവസാന ക്വാർട്ടർ തുടങ്ങി, ഒരു​ മിനിറ്റിനകം സമനിലമുറിഞ്ഞു. 46ാം മിനിറ്റിൽ മന്ദീപി​െൻറ കരവിരുത്​ തുടിച്ചുനിന്ന ഗോൾ. സുനിലിനൊപ്പം ചേർന്ന്​ നടത്തിയ മു​േന്നറ്റം, എതിരാളിയുടെ പ്രതിരോധ സാധ്യത പൊളിച്ച്​ വലയിലേക്ക്​ കയറുകയായിരുന്നു. വിജയമുറപ്പിച്ച്​ കളിച്ച ഇന്ത്യക്ക്​ ആശ്വസിക്കാൻ വകയുണ്ടായില്ല. 52ാം മിനിറ്റിൽ അലൻ ഫോർസിതി​െൻറ ഫീൽഡ്​ ഗോളിലൂടെ ബ്രിട്ടൻ വീണ്ടും സമനില കെട്ടി. ശേഷിച്ച എട്ട്​ മിനിറ്റിൽ അക്ഷദീപും മൻപ്രീത്​ സിങ്ങും രുപീന്ദർ പാലും പൊരുതിയെങ്കിലും ഇംഗ്ലീഷുകാരുടെ ‘ടൈ’ പൊട്ടിക്കാനായില്ല. ​ഗോൾവലക്കു കീഴെ മലയാളി ക്യാപ്​റ്റൻ പി.ആർ. ശ്രീജേഷ്​  മികച്ച ഫോമിലായിരുന്നു. 

2010ന്​ ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ ഇന്ന്​ മുൻ ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ നേരിടും. നിലവിലെ റണ്ണർഅപ്പ്​ കൂടിയാണ്​ ഇന്ത്യ. മലേഷ്യ, നിലവിലെ ജേതാക്കളായ ആസ്​ട്രേലിയ, ന്യൂസിലൻഡ്​, ജപ്പാൻ എന്നിവരാണ്​ മറ്റ്​ ടീമുകൾ. റൗണ്ട്​ റോബിൻ അടിസ്​ഥാനത്തിലെ മത്സരത്തിൽ നിന്നും ആദ്യ രണ്ടുപേർ ഫൈനലിന്​ യോഗ്യത നേടും. 


 

Tags:    
News Summary - India vs Great Britain, Sultan Azlan Shah Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.