മലേഷ്യയെ കീഴടക്കി; ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിട്ട് നീലപ്പട

ധാക്ക: 10​ വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യക്ക്​ ഏഷ്യകപ്പ്​ ഹോക്കി കിരീടം. ഫൈനലിൽ മലേഷ്യയെ 2-1ന്​ കീഴടക്കിയാണ്​ ഇന്ത്യ മൂന്നാം തവണ ട്രോഫിയിൽ മുത്തമിട്ടത്​. മൂന്നാം മിനിറ്റിൽ തന്നെ രമൺദീപ്​ സിങ്ങിലൂടെ മുന്നിലെത്തിയശേഷം 29ാം  മിനിറ്റിൽ ലളിത്​ ഉപാധ്യയ  ലീഡ്​ ഇരട്ടിയാക്കിയതോടെ വിജയം ഉറപ്പിച്ച ഇന്ത്യയെ അവസാനഘട്ടത്തിൽ ​മലേഷ്യ വിറപ്പിച്ചു.

50ാം മിനിറ്റിൽ ശാഹ്​റിൽ സബാഹി​​െൻറ ഗോളിലൂടെ മത്സരത്തിൽ തിരിച്ചെത്തിയ മലേഷ്യ അവസാന 10​ മിനിറ്റ്​ ആഞ്ഞുപിടിച്ചെങ്കിലും പിടിച്ചുനിന്ന ഇന്ത്യ കിരീടമുറപ്പിക്കുകയായിരുന്നു.  

Tags:    
News Summary - India vs Malaysia Asia Cup Hockey Final: India beat Malaysia -Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.