ധാക്ക: ഏഷ്യ കപ്പ് ഹോക്കിയിൽ മലേഷ്യെയ തോൽപിച്ച് സൂപ്പർ ഫോറിൽ ഇന്ത്യ ഒന്നാമത്. നിർണായക മത്സരത്തിൽ മലേഷ്യയെ 6-2ന് തകർത്തു വിട്ടാണ് ടൂർണമെൻറിൽ അപരാജിതരായി ഇന്ത്യ കുതിക്കുന്നത്. ഒരു പെനാൽറ്റി ഗോളും അഞ്ചു ഫീൽഡ് ഗോളുമായാണ് മലേഷ്യയുടെ കഥ കഴിച്ചത്. ഇതോടെ, അസ്ലൻഷാ കപ്പിലും ഹോക്കി ലോക ലീഗ് സെമിഫൈനലിലും ഇന്ത്യയെ തോൽപിച്ചതിന് മലേഷ്യയോട് കണക്കുതീർത്തു.
സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ മലേഷ്യക്കെതിരെ അറ്റാക്കിങ്ങായിരുന്നു ഇന്ത്യയുടെ തന്ത്രം. കുറുകിയ പാസുകളും വൺ^ടെച്ച് ഡെലിവറികളുമായി മലേഷ്യൻ ഗോൾമുഖത്ത് ഇന്ത്യ തുടക്കം മുതലെ ഭീതിവിതച്ചു. ആകാശ് ദീപാണ് (15ാം മിനിറ്റ്) േഗാൾ വേട്ടക്ക് തുടക്കമിട്ടത്. ഹർമൻപ്രീത് സിങ്(19ാം മിനിറ്റ്), എസ്.കെ. ഉത്തപ്പ (24), ഗുർജന്ദ് സിങ് (33), എസ്.വി. സുനിൽ (40), സർദാർ സിങ് (60) എന്നിവർ ചേർന്ന് പട്ടിക തികച്ചു. അതിനിടക്ക് റാസി റഹീം (50) റമദാൻ റോസ്ലി (59) എന്നിവരിലൂടെ മലേഷ്യ തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും വൈകിയിരുന്നു.
ഒരു ജയവും ഒരു സമനിലയുമായി നാലു പോയേൻറാടെ സൂപ്പർ േഫാറിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. സൂപ്പർ ഫോറിലെ ആദ്യ രണ്ടു സ്ഥാനക്കാർ ഫൈനലിൽ പ്രവേശിക്കും. പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.