ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: പാകിസ്താനെ കീഴടക്കി ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: പാകിസ്താനെ കീഴടക്കി ഇന്ത്യ

കൗണ്ടന്‍ (മലേഷ്യ):  പതിവ് വീറും വാശിയും ഉദ്വേഗവും നിറഞ്ഞ പോരിനൊടുവില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി പുരുഷ ഹോക്കിയില്‍ പാകിസ്താനെ കീഴടക്കി ഇന്ത്യന്‍ മുന്നേറ്റം. 3-2നാണ് പി.ആര്‍. ശ്രീജേഷും കൂട്ടരും പരമ്പരാഗതവൈരികളെ റൗണ്ട്റോബിന്‍ ലീഗില്‍ തറപറ്റിച്ചത്. പ്രദീപിലൂടെ 22ാം മിനിറ്റില്‍  ഇന്ത്യയാണ് മുന്നിലത്തെിയത്. എന്നാല്‍, 31ാം മിനിറ്റില്‍ റിസ്വാന്‍ സീനിയറും 39ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയറും പാകിസ്താന് ലീഡ് നേടിക്കൊടുത്തു.  
 

പതറാതെ പൊരുതിയ ഇന്ത്യ രണ്ട് ഗോളുകള്‍ കൂടി നേടി വിജയരഥമേറി. 43ാം മിനിറ്റില്‍ രുപീന്ദര്‍ പാല്‍ സിങ്ങും തൊട്ടടുത്ത നിമിഷം രമണ്‍ദീപ് സിങ്ങും ലക്ഷ്യം കണ്ടതോടെ ഇന്ത്യ 3-2ലത്തെുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍നിന്ന് ഏഴ് പോയന്‍റുമായി ഇന്ത്യ ടൂര്‍ണമെന്‍റില്‍ രണ്ടാമതാണ്.  ഒമ്പത് പോയന്‍റുള്ള മലേഷ്യയാണ് മുന്നില്‍. കഴിഞ്ഞ രണ്ടുതവണയും ജേതാക്കളായിരുന്ന പാകിസ്താന് മൂന്ന് കളികളില്‍നിന്ന് മൂന്ന് പോയന്‍റ് മാത്രമാണുള്ളത്.  ആദ്യ നാല് സ്ഥാനക്കാര്‍ സെമിഫൈനലില്‍ ഇടംനേടും. വിജയം ഉറിയില്‍ മരിച്ച സൈനികര്‍ക്ക്  സമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീജേഷ് പറഞ്ഞു.
 

നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി കളിയുടെ ആദ്യനിമിഷങ്ങളില്‍ പാകിസ്താന്‍ ഇന്ത്യന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തി. ആദ്യമിനിറ്റില്‍തന്നെ പെനാല്‍ട്ടി കോര്‍ണറും കിട്ടി. എന്നാല്‍, ശ്രീജേഷിന്‍െറ ഉഗ്രന്‍ സേവ് ഇന്ത്യക്ക് രക്ഷയായി. നാലാം മിനിറ്റിലും എതിരാളികള്‍  ഇന്ത്യന്‍ അധീനപ്രദേശത്തേക്ക് നുഴഞ്ഞുകയറി. എന്നാല്‍, മുഹമ്മദ് റിസ്വാന്‍ ജൂനിയറിന്‍െറ ഷോട്ട് പോസ്റ്റും കടന്ന് അകന്നുപോയി. ഇന്ത്യ തിരിച്ചടിക്കൊരുങ്ങിയപ്പോള്‍ പാക് താരങ്ങള്‍ പ്രതിരോധക്കോട്ട തീര്‍ത്തു.

പാകിസ്താന്‍ ആക്രമണം കനപ്പിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ഇന്ത്യയുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്. അസാധ്യമായ ആംഗിളില്‍നിന്ന് പ്രദീപ് തൊടുത്ത ഷോട്ട് പാക് പ്രതിരോധത്തെയും ഗോളി ഇംറാന്‍ ബട്ടിനെയും കടന്ന് ലക്ഷ്യത്തിലത്തെുകയായിരുന്നു. 13ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന പ്രദീപിന്‍െറ ആദ്യ ഗോളായിരുന്നു അത്.

ആദ്യ പകുതിക്ക് പിന്നാലെ ഡയഗണല്‍ പാസ് സ്വീകരിച്ചായിരുന്നു റിസ്വാന്‍ സീനിയറിന്‍െറ തിരിച്ചടി. 39ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയറും ഗോള്‍ നേടിയതോടെ ഇന്ത്യ പിന്നിലായി. 43ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ കിട്ടിയ പെനാല്‍റ്റി കോര്‍ണറിലൂടെ രുപീന്ദര്‍ ഇന്ത്യയെ ഒപ്പമത്തെിച്ചു, സ്കോര്‍: 2-2. ഡൈവിങ് ഷോട്ടിലൂടെ രമണ്‍ദീപ് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

 

 

 

 

 

Tags:    
News Summary - India vs Pakistan, Asian Champions Trophy Hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.