ഗാങ്ന്യൂങ്: പതിറ്റാണ്ടുകൾ നീണ്ടുനിന്ന വൈരം മറന്ന് അവർ ഒരുമിച്ചിറങ്ങി, ഹോക്കി സ്റ്റിക്കുമേന്തി ഒരു ജഴ്സിയിൽ എതിർവല നിറക്കാൻ. െഎസ് ഹോക്കിയിൽ ഉത്തര-ദക്ഷിണ കൊറിയ സംയുക്ത ടീം ഒന്നിച്ചിറങ്ങിയപ്പോൾ ഒളിമ്പിക്സിൽ പുതിയ ചരിത്രം പിറന്നു. സ്വിറ്റ്സർലൻഡിനെതിരായ ആദ്യ മത്സരത്തിൽ 8-0ത്തിന് തോറ്റെങ്കിലും ഇരു രാജ്യങ്ങളും ഒന്നിച്ചിറങ്ങുന്നത് ആരാധകർ കൺകുളിർക്കെ കണ്ടു. കിം ജോങ് ഉന്നിെൻറ സഹോദരി കിം യോ ജോങ് മത്സരം കാണാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.