ലഖ്നോ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ് ‘ഡി’യിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 2-1ന് തോല്‍പിച്ചാണ് ജൈത്രയാത്ര. ആതിഥേയര്‍ക്കായി ഹര്‍ജിത് സിങ്ങും മന്ദീപ് സിങ്ങുമാണ് ഗോള്‍ നേടിയത്. കളിതുടങ്ങി ആദ്യത്തില്‍ ഹര്‍ജിത് സിങ് നേടിയ ഗോളിന് ദക്ഷിണാഫ്രിക്കയുടെ കീല്‍ ലിയോണ്‍ ആദ്യപകുതിയുടെ അവസാനത്തില്‍ സമനില പിടിക്കുകയായിരുന്നു.
എന്നാല്‍, സന്ദീപ് സിങ് ബാക്ക് ഫ്ളിക്കിലൂടെ നേടിയ അത്യുഗ്രന്‍ ഗോളില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തു. ഇതോടെ ഗ്രൂപ് ഘട്ടത്തിലെ മൂന്നു കളിയില്‍ മൂന്നും ആതിഥേയര്‍ വിജയിച്ചു. നേരത്തെ കാനഡയെയും ഇംഗ്ളണ്ടിനെയും ഇന്ത്യ തോല്‍പിച്ചിരുന്നു.
പൂള്‍ എയില്‍ ഓസ്ട്രിയയെ 4-1ന് തകര്‍ത്ത് ആസ്ട്രേലിയയും പൂള്‍ ബിയില്‍ മലേഷ്യയെ 3-0ന് തോല്‍പിച്ച് ബെല്‍ജിയവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. മറ്റു മത്സരങ്ങളില്‍ അര്‍ജന്‍റീന കൊറിയയെ 5-1നും നെതര്‍ലാന്‍ഡ് ഈജിപ്തിനെ 7-0നും തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.