ലോസന്നെ: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷെൻറ (എഫ്.ഐ.എച്ച്) കഴിഞ്ഞ വർഷത്തെ മികച്ച പുരു ഷ താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ നായകൻ മൻപ്രീത് സിങ്ങിന്. 1999 മുതൽ ഫെഡറേഷൻ നൽകി വരുന്ന പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് മൻപ്രീത് സ്വന്തമാക്കിയത്. ലോക ജേതാക്കളായ ബെൽജിയത്തിെൻറ ആർതർ വാൻ ഡോറനെയും (19.7 %) അർജൻറീനയുടെ ലൂകാസ് വില്ലയെയും (16.5 %) പിന്നിലാക്കിയാണ് 27കാരനായ മിഡ്ഫീൽഡർ 35.2 ശതമാനം വോട്ടുനേടി ഒന്നാമനായത്.
ദേശീയ അസോസിയേഷനുകൾ, താരങ്ങൾ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവർ പങ്കെടുത്ത വോെട്ടടുപ്പിലാണ് മൻപ്രീത് മുന്നിലെത്തിയത്. മൻപ്രീതിെൻറ നേതൃത്വത്തിലാണ് ഒളിമ്പിക് യോഗ്യത റൗണ്ട് മത്സരത്തിൽ റഷ്യയെ തോൽപിച്ച് ഇന്ത്യ ടോക്യോ ഒളിമ്പിക് ബെർത്തുറപ്പിച്ചത്.
2011ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറി 2012ലെയും 2016ലെയും ഒളിമ്പിക്സുകളിൽ രാജ്യത്തെ പ്രതിനിധാനംചെയ്ത മൻപ്രീത് 260 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.