ന്യൂഡൽഹി: ലോക ഹോക്കി ലീഗ് സെമിഫൈനൽ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രതിരോധതാരം മൻപ്രീത് സിങ് നയിക്കും. കാൽമുട്ടിന് പരിക്കേറ്റ മലയാളിതാരം പി.ആർ. ശ്രീജേഷിന് പകരക്കാരനായാണ് മൻപ്രീതിനെ നായകനാക്കിയത്. ജൂൺ ഒന്നു മുതൽ ജർമനിയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലും 15 മുതൽ ലണ്ടനിൽ നടക്കുന്ന ഹോക്കി ലീഗ് സെമിയിലും മൻപ്രീത് ഇന്ത്യയെ നയിക്കും. മത്സരങ്ങൾക്കുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചു. അസ്ലൻ ഷാ ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റ ശ്രീജേഷിന് പകരം ആകാശ് ചിക്തെ ഗോൾവല കാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.