ഐ.ഒ.എ തീരുമാനത്തിൽ പ്രതിഷേധിച്ച് നരേന്ദര്‍ ബത്ര രാജിവെച്ചു


ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ഒളിമ്പിക്സ് അസോസിയേഷന്‍ (ഐ.ഒ.എ) ആജീവനാന്ത പ്രസിഡന്‍റുമാരായി നിയമിച്ചതില്‍ പ്രതിഷേധിച്ച് നിലവിലെ ലോക ഹോക്കി തലവന്‍ നരേന്ദര്‍ ബത്ര ഐ.ഒ.എ അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. അടുത്തിടെ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍െറ (എഫ്.ഐ.എച്ച്) പ്രസിഡന്‍റായി തെരഞ്ഞെടുക്കപെട്ട ബത്ര ഐ.ഒ.എ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തത്തെി. കല്‍മാഡിയെയും ചൗതാലയെയും നിയമിച്ച് വ്യാപക പ്രതിഷേധത്തിനുശേഷവും തീരുമാനത്തില്‍ ഐ.ഒ.എ പുനര്‍വിചിന്തനം നടത്താത്തതിനാല്‍ പദവിയില്‍നിന്നും ഒഴിയുന്നതായി പ്രസിഡന്‍റ് എന്‍. രാമചന്ദ്രന് എഴുതിയ കത്തില്‍ ബത്ര പറയുന്നു. തീരുമാനം അദ്ഭുതപ്പെടുത്തിയതായും ഒളിമ്പിക്സ് അസോസിയേഷന് നാണക്കേടാണിതെന്നും അദ്ദേഹം പറഞ്ഞു.
 
Tags:    
News Summary - Nirainder Batra quits IOA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.