മുംബൈ: ഹോക്കിസ്റ്റിക്കെടുത്ത നാളിൽ ഇന്ത്യൻ ഹൃദയങ്ങളിൽ മുറിവേൽപിച്ച മൻസൂർ അഹ്മദിന് ഇന്ത്യ ഹൃദയം നൽകും. ഹൃേദ്രാഗത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ വിസതേടി ഇന്ത്യാ സർക്കാറിെൻറ കരുണ കാത്തിരുന്ന മൻസൂറിന് സൗജന്യ ചികിത്സയും മാറ്റിവെക്കാൻ ഹൃദയവും വാഗ്ദാനം ചെയ്ത് ഫോർട്ടിസ് ഹോസ്പിറ്റൽ ഗ്രൂപ് രംഗത്തെത്തി.
മുംബൈയിലും ചെന്നൈയിലുമായി ഹൃദയം ലഭിക്കാൻ രജിസ്റ്റർ ചെയ്തതായി ഫോർട്ടിസ് ഗ്രൂപ് സോണൽ ഡയറക്ടർ ഡോ. എസ്. നാരായണി അറിയിച്ചു. എന്നാൽ, വിസ അപേക്ഷയിൽ തീരുമാനമായാലേ മുൻ പാക് ഗോൾകീപ്പറുടെ ചികിത്സ സംബന്ധിച്ച അനിശ്ചിതത്വം മാറൂ.
നാലു ദിവസം മുമ്പാണ് മൻസൂർ അഹ്മദ് മെഡിക്കൽ വിസതേടി അപേക്ഷ നൽകിയത്. നിലവിൽ കറാച്ചിയിലെ ജിന്ന ആശുപത്രിയിൽ ചികിത്സയിലുള്ള താരത്തിന് ഹൃദയം മാറ്റിവെക്കലാണ് ഡോക്ടർമാർ ശിപാർശ ചെയ്തത്. ഇന്ത്യയിൽ വിദഗ്ധ ചികിത്സതേടാനും നിർദേശിച്ചു. ഇതോടെയാണ് മൻസൂർ സഹായം തേടിയത്.
‘‘ഒരുകാലത്ത് കളിക്കളത്തിൽ ഒരുപാട് ഇന്ത്യൻ ഹൃദയങ്ങളിൽ മുറിവേൽപിച്ചിരുന്നു. അത് സ്പോർട്സായിരുന്നു. ഇപ്പോൾ എനിക്ക് ഇന്ത്യയിൽവെച്ച് ഹൃദയം മാറ്റിവെക്കണം. അതിന് സർക്കാർ സഹായിക്കണം’’ -മൻസൂറിെൻറ അപേക്ഷ വൈറലായി മാറി. കേന്ദ്ര സർക്കാറിെൻറ പരിഗണനയിലുള്ള അപേക്ഷയിൽ ഉടൻ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് മൻസൂറിനെതിരെ കളിച്ച ഇന്ത്യൻ ഹോക്കി താരങ്ങളും രംഗത്തെത്തി. എത്രയും വേഗം തീരുമാനമെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി. ഭാസ്കരൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.