കോഴിക്കോട്: ഹോക്കിയിലെ അതുല്യ സേവനങ്ങൾക്കുള്ള അംഗീകാരത്തിെൻറ തിളക്കത്തിൽ മലയാളി പരിശീലകൻ പി.എ. റാഫേൽ. േദ്രാണാചാര്യ അവാർഡ് പ്രഖ്യാപനത്തിൽ ആയുഷ്കാല സംഭാവനകൾക്കുള്ള പുരസ്കാരത്തിനാണ് എറണാകുളം പറവൂർ സ്വദേശിയായ റാഫേലിനെ തെരഞ്ഞെടുത്തത്. പതിറ്റാണ്ടു കാലം ഇന്ത്യൻ ഹോക്കിയിലേക്ക് കൗമാര പ്രതിഭകളെ സംഭാവനചെയ്ത സേവനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇൗ വിശ്രമവേളയിലെത്തിയ പുരസ്കാരം. തൃശൂർ മാളയിൽ ജനിച്ച റാഫേൽ ചെന്നൈയിലെ മെട്രിക്കുലേഷനും കളമശ്ശേരി പോളിടെക്നിക് പഠനവും കഴിഞ്ഞാണ് ഹോക്കിയിലേക്ക് തിരിയുന്നത്.
പട്യാലയിലെ ക്യാമ്പിലെത്തിയ ശേഷം പരിശീലകനായി വേഷമിട്ട റാഫേൽ 1971 മുതൽ 79 വരെ ചെന്നൈയിൽ വിവിധ സ്കൂളുകളിൽ പരിശീലകെൻറ വേഷമണിഞ്ഞു. തുടർന്ന് ബംഗളൂരു സായി സെൻററിലായി ദൗത്യം. ’92 മുതൽ മൂന്നു വർഷം ദേശീയ അക്കാദമി ഡയറക്ടറായും പ്രവർത്തിച്ചു. സിംഗപ്പൂർ, തായ്ലൻഡ് ദേശീയ ടീമുകളുടെ പരിശീലകനായും വേഷമണിഞ്ഞിരുന്നു. ആലുവ പറവൂരിൽ ഭാര്യ ലളിതക്കും രണ്ടു മക്കൾക്കുമൊപ്പം താമസിക്കുന്നതിനിടെയാണ് സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരം തേടിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.