ന്യൂയോർക്: ഇന്ത്യൻ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്നും റോളൻറ് ഒാൾട്ടമാൻസിനെ ഹോക്കി ഇന്ത്യ പുറത്താക്കി. മൂന്നുദിവസം നീണ്ടുനിന്ന ഹൈ പെർഫോമൻസ് ആൻഡ് െഡവലപ്മെൻറ് കമ്മിറ്റി യോഗത്തിനൊടുവിലാണ് തീരുമാരം.
മുൻ ഡച്ച് ഇതിഹാസമായിരുന്ന ഒാൾട്ടമാൻസിെൻറ ശൈലിയിൽ അതൃപ്തിപ്രകടിപ്പിച്ചാണ് കോച്ചിനെ പുറത്താക്കുന്നത്. ഹൈ പെർഫോമൻസ് ഡയറക്ടർ ഡേവിഡ് ജോണിനെ താൽക്കാലിക കോച്ചായി നിയമിച്ചു. ഇന്ത്യൻ ടീമിെൻറ പ്രകടനത്തിൽ കമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചതായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഹർബീന്ദർ സിങ് അറിയിച്ചു. ‘‘2016-17 വർഷത്തിൽ ഇന്ത്യൻ ഹോക്കി ടീമിെൻറ പ്രകടനം തീർത്തും പരിതാപകരമാണ്. സ്ഥിരതയാണ് നമുക്കാവശ്യം. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യ നിറം മങ്ങിക്കൊണ്ടേയിരിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ മാറ്റമുണ്ടാകുമെന്ന് മുന്നിൽ കണ്ടുള്ള റോളൻറ് ഒാൾട്ടമാൻസിെൻറ ശൈലി തുടരാനാവില്ല. ഇൗ അവസരത്തിൽ കോച്ചിനെ മാറ്റാൻ ഹോക്കി ഇന്ത്യ നിർബന്ധിതമാവുകയാണ്’’ -സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഹർബീന്ദർ സിങ് പറഞ്ഞു.
ഡിസംബറിൽ ഒഡിഷ ആതിഥ്യം വഹിക്കുന്ന വേൾഡ് ഹോക്കി ലീഗിെൻറ ഫൈനൽ, 2018 ലോകകപ്പ് എന്നിവ വരാനിരിക്കെയാണ് േകാച്ചിനെ പുറത്താക്കുന്നത്. മൂന്നുവർഷത്തോളം ഹൈ പെർഫോമൻസ് ഡയറക്ടറായിരുന്ന ഒാൾട്ടമാൻസിനെ 2015ലാണ് ഇന്ത്യൻ ടീമിെൻറ കോച്ചാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.