ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ ഇനി വനിതാ ടീം കോച്ച് പരിശീലിപ്പിക്കും

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം കോച്ചായി നെതർലൻഡ്​സുകാരൻ ഷൂർഡ്​ മരിനെ നിയമിച്ചു. നിലവിൽ ഇന്ത്യൻ വനിത ടീം കോച്ചാണ്​ മരിൻ. പുറത്താക്കപ്പെട്ട റോളൻറ്​ ഒാൾട്ട്​മാൻസി​ന്​ പകരക്കാരനായാണ്​ പുതിയ നിയമനം. ഒാൾട്ട്​മാ​ൻസി​​െൻറ പിൻഗാമിയാവുമെന്ന്​ സാധ്യത കൽപിക്കപ്പെട്ട ജൂനിയർ ടീം കോച്ച്​ ഹരേന്ദ്ര സിങ്ങിനെ വനിത ടീമി​​െൻറ ഹൈ​െപർഫോമൻസ്​ സ്​പെഷലിസ്​റ്റ്​ ​കോച്ചായി നിയമിച്ചു. ഇദ്ദേഹം ശനിയാഴ്​ച ചുമത​ലയേൽക്കുമെന്ന്​ ഹോക്കി ഇന്ത്യ അറിയിച്ചു. വനിത ടീമി​നൊപ്പം യൂറോപ്യൻ പര്യടനത്തിലുള്ള ഷൂർഡ്​ മരിൻ സെപ്​റ്റംബർ 20ന്​ സ്​ഥാനമേൽക്കും. 

കായിക സഹമന്ത്രി രാജ്യവർധൻ സിങ്​ റാത്തോഡ്​ ട്വിറ്ററിലൂടെയാണ്​ പുതിയ കോച്ചുമാരുടെ വിവരങ്ങൾ പുറത്തുവിട്ടത്​. 2020 വരെയുള്ള കാലയളവിലേക്കാണ്​​ ഇരുവരെയും നിയമിച്ചത്​. ഹോക്കി ഇന്ത്യയും കായിക മന്ത്രാലയവും ഉൾപ്പെട്ട സംയുക്​ത മീറ്റിങ്ങിലാണ്​ തീരുമാനങ്ങളെടുത്തത്​. അതേസമയം, വനിത ടീമി​​െൻറ കോച്ചിനെ പുരുഷ ടീമി​​െൻറ പരിശീലകനാക്കുന്നതിനെതിരെ മുൻ താരങ്ങളും പരിശീലകരും രംഗത്തെത്തി. പുരുഷ ടീമിനെ പരിശീലിപ്പിച്ച്​ പരിചയമില്ലാ​ത്ത ഒരാളെ ഇന്ത്യൻ സീനിയർ ടീം കോച്ചായി നിയമിക്കുന്നത്​ അംഗീകരിക്കാനാവില്ലെന്ന്​ ഇവർ അറിയിച്ചു. കോമൺവെൽത്ത്​ ​െഗയിംസ്​, ഏഷ്യൻ ഗെയിംസ്​, ലോകകപ്പ്​ എന്നിവ അടുത്തിരിക്കെ ഹോക്കി ഇന്ത്യയുടെ തീരുമാനം മണ്ടത്തരമാണെന്ന്​ മുൻ ക്യാപ്​റ്റൻ അജിത്​ പാൽ സിങ്​ പറഞ്ഞു.

നാലുവർഷങ്ങൾക്ക്​ മുമ്പ്​ ഹൈ​പെർഫോമൻസ്​ ഡയറക്ടറായി ചുതലയേറ്റ ഒാൾട്ട്​​മാൻസ്​ 2015ലാണ്​ ഇന്ത്യൻ പുരുഷ ടീം കോച്ചായി ചുമതലയേൽക്കുന്നത്​. എന്നാൽ ഇൗ സീസണിൽ ദയനീയ തോൽവികൾ ഒാൾട്ട്​മാൻസി​​െൻറ സീറ്റ്​ തെറിപ്പിച്ചു. ​െനതർലൻഡ്​ താരമായിരുന്ന മരിൻ ഡച്ച്​ അണ്ടർ 21 വനിത ടീമിനെ ലോകചാമ്പ്യന്മാരാക്കിയിരുന്നു. സീനിയർ വനിത ടീമിനെ ഹോക്കി ലീഗ്​ സെമിഫൈനൽ ജേതാക്കളുമാക്കി. തുടർന്ന്​ കഴിഞ്ഞ ഫെബ്രുവരിയിലാണ്​ ഇന്ത്യൻ വനിത ടീമി​​െൻറ പരിശീലകനാവുന്നത്​. പുരുഷ ടീം കോച്ചി​​െൻറ വേഷത്തിൽ അടുത്ത മാസത്തെ ഏഷ്യകപ്പ്​ മത്സരമാവും മരി​​​െൻറ അരങ്ങേറ്റം.
 

Tags:    
News Summary - Sjoerd Marijne named chief coach of Indian men's hockey team- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.