തൃശൂർ: സംസ്ഥാന ഹോക്കി ചാമ്പ്യഷിപ്പിൽ തൃശൂർ വനിത ടീമിന് വിജയം. എതിരില്ലാത്ത ഒരു ഗേ ാളിന് ആലപ്പുഴയെയാണ് പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തിൽ തൃശൂർ കണ്ണൂരിനോട് പ ൊരുതിത്തോറ്റു (0-1). പ്രാഥമിക റൗണ്ട് മത്സരങ്ങൾ ചൊവ്വാഴ്ച സമാപിക്കും. നോക്കൗട്ട് മത്സര ങ്ങൾ ബുധനാഴ്ച ആരംഭിക്കും. വ്യാഴാഴ്ചയാണ് ഫൈനൽ.
തിങ്കളാഴ്ച രാവിലെ നടന്ന ആദ്യ പുരുഷവിഭാഗം മത്സരത്തിൽ വയനാട് ആലപ്പുഴയെ പരാജയപ്പെടുത്തി (2-0). തുടർന്നുള്ള മത്സരങ്ങളിൽ ജി.വി രാജ കാസർകോടിനെയും (7-1), ഇടുക്കി മലപ്പുറത്തെയും (2-0), പാലക്കാട് സായ് കൊല്ലത്തേയും (1-0), നേവി ജി.വി രാജയെയും (4-1), കോട്ടയം എറണാകുളത്തെയും (2-0), പത്തനംതിട്ട ആലപ്പുഴയെയും (3-0), നേവി കാസർകോടിനേയും (7-0) പരാജയപ്പടുത്തി. ആർമി- എറണാകുളം മത്സരം സമനിലയിൽ പിരിഞ്ഞു.
വനിതകളുടെ ആദ്യ മത്സരത്തിൽ സായ് കൊല്ലം മലപ്പുറത്തെ എതിരില്ലാത്ത പത്തുഗോളിന് തോൽപ്പിച്ചു. തുടർന്നുള്ള മത്സരങ്ങളിൽ പത്തനംതിട്ട ആലപ്പുഴയെയും (8-0), എറണാകുളം പാലക്കാടിനെയും (3-1), തിരുവനന്തപുരം കോഴിക്കോടിനെയും (5-0), ജി.വി രാജ മലപ്പുറത്തെയും (4-0) പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.