ഇന്ത്യക്കെതിരെ വൈകാരികമായി കളിക്കരുത്; പാക് താരങ്ങളോട് ഹോക്കി ഫെഡറേഷൻ

ക്വാലാലംപൂർ: ബദ്ധവൈരികളായ ഇന്ത്യക്കെതിരെ ഞായറാഴ്ച മലേഷ്യയിൽ ഏഷ്യൻ ചാംപ്യൻസ് ട്രോഫി മത്സരത്തിനിറങ്ങുമ്പോൾ തങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കണമെന്ന് പാക് താരങ്ങളോട് ഹോക്കി ഫെഡറേഷൻ. ഇരു രാജ്യങ്ങൾ തമ്മിൽ നിലവിലുള്ള സംഘർഷത്തിൻെറ പശ്ചാത്തലത്തിൽ  നടക്കുന്ന മത്സരത്തിൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കാനും മത്സരം ഫലത്തിലേക്ക് ലക്ഷ്യം വെക്കാനും താരങ്ങൾക്ക് നിർദേശം നൽകിയതായി പാകിസ്താൻ ഹോക്കി ഫെഡറേഷൻ ഉന്നത വക്താവ് വ്യക്തമാക്കി. ഡിസംബർ 2014നാണ് ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ. ഇതിനിടെ ഇന്ത്യൻ ഹോക്കി ബോർഡുമായി സംഘർഷത്തിനില്ലെന്ന് പാകിസ്താൻ ഹോക്കി ഫെഡറേഷൻ അറിയിച്ചു.

പാകിസ്താൻ ക്യാപ്റ്റനും മുതിർന്ന താരവുമായ മുഹമ്മദ് ഇമ്രാന് മത്സരത്തിൽ പങ്കെടുക്കാനായിട്ടില്ല.  വിസക്കായി അപേക്ഷിച്ച് യുകെ കോൺസുലേറ്റിൽ സമർപിച്ച പാസ്പോർട്ട് താരത്തിന് കൃത്യസമയത്ത് തിരിച്ചു കിട്ടാത്തതോടെ മലേഷ്യൻ യാത്ര മുടങ്ങുകയായിരുന്നു. 

Tags:    
News Summary - Stay Quiet, Pakistan Hockey Players Told Ahead of India Clash in Asian CT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.