ഇപോ (മലേഷ്യ): ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരായ ജപ്പാനെ വീഴ്ത്തി അസ്ലൻഷാ ഹോക്കിയിൽ ഇ ന്ത്യയുടെ തുടക്കം. ആദ്യ മത്സരത്തിൽ 2-0ത്തിനായിരുന്നു ജയം.
കളിയുടെ 24ാം മിനിറ്റിൽ പെന ാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് വരുൺ കുമാറും 55ാം മിനിറ്റിൽ ഉജ്ജ്വലമായ ഫീൽഡ് േ ഗാൾ വലയിലാക്കി മൻപ്രീത് സിങ്ങുമാണ് ഇന്ത്യയുടെ വിജയമൊരുക്കിയത്. ആദ്യ ക്വാർട്ടറിൽ വലകുലുങ്ങിയില്ലെങ്കിലും ഇന്ത്യൻ മുന്നേറ്റത്തിലൂടെ കളിയുടെ ഗതി വ്യക്തമായിരുന്നു.
രണ്ടാം ക്വാർട്ടറിലെ എട്ടാം മിനിറ്റിൽ പെനാൽറ്റി കോർണർ സൃഷ്ടിച്ച ഇന്ത്യ മനോഹരമായി ലക്ഷ്യത്തിലെത്തിച്ച് ലീഡ് പിടിച്ചു. പിന്നാലെ, ക്യാപ്റ്റൻ മൻപ്രീത് സിങ്ങും കൊതാജിത് സിങ്ങും അവസരമൊരുക്കിയെങ്കിലും ഗോളായില്ല. തുടർച്ചയായി അവസരമൊരുക്കിയ ഇന്ത്യ കളി പൂർണമായും നിയന്ത്രണത്തിലാക്കി. എങ്കിലും വിജയമുറപ്പിച്ച ഗോളിനായി അവസാന ക്വാർട്ടർ വരെ കാത്തിരിക്കേണ്ടിവന്നു.
ഞായറാഴ്ച കരുത്തരായ ദക്ഷിണ കൊറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പിന്നീട് മലേഷ്യയെയും (26) കാനഡയെയും (27) പോളണ്ടിനെയും (29) നേരിടും. റൗണ്ട് മത്സരത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനലിൽ ഇടംനേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.