ഭുവനേശ്വർ: 43 വർഷത്തിനുശേഷം ലോകകപ്പ് ഹോക്കിയിൽ സെമി ഫൈനലിൽ കളിക്കുകയെന്ന ഇന്ത ്യയുടെ സ്വപ്നം പൊലിഞ്ഞു. ക്വാർട്ടർ ഫൈനലിൽ മുൻ ചാമ്പ്യന്മാരും നിലവിലെ റണ്ണറപ്പുമാ യ നെതർലൻഡ്സാണ് ഇന്ത്യയെ 2-1ന് കീഴടക്കിയത്. മറ്റൊരു ക്വാർട്ടറിൽ ബെൽജിയം 2-1ന് ജർമനിയെ മറികടന്നു. സെമിയിൽ നെതർലൻഡ്സ് ആസ്ട്രേലിയയെയും ഇംഗ്ലണ്ട് ബെൽജിയത്തെയും നേരിടും.
കലിംഗ സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ സ്വന്തം കാണികൾക്കുമുന്നിൽ സെമി മുന്നിൽ കണ്ട് മുന്നേറിക്കളിച്ച ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. 12ാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങിെൻറ സ്റ്റിക്കിൽനിന്നായിരുന്നു ഗോൾ. എന്നാൽ, മൂന്ന് മിനിറ്റിനകം തിയറി ബ്രിങ്ക്മാനിലൂടെ നെതർലൻഡ്സ് തിരിച്ചടിച്ചു. പിന്നീട് കൊണ്ടുംകൊടുത്തുമുള്ള പോരാട്ടമായിരുന്നു. ഒടുവിൽ ഹൂട്ടറിന് (അവസാന വിസിൽ) പത്തു മിനിറ്റ് ശേഷിക്കെ പെനാൽറ്റി കോർണറിൽനിന്ന് വാൻ ഡെർ വീർഡൻ ഇന്ത്യൻ ഗോളി ശ്രീജേഷിനെ കീഴടക്കിയതോടെ ലോകകപ്പിൽ ഒരിക്കൽകൂടി ഇന്ത്യൻ മോഹങ്ങൾ വീണുടഞ്ഞു.
മുൻ ചാമ്പ്യന്മാരായ ജർമനിക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബെൽജിയത്തിെൻറ തിരിച്ചുവരവ്. 14ാം മിനിറ്റിൽ ഡീറ്റർ ലീന്നെകോഗലിലൂടെ മുന്നിൽ കടന്ന ജർമനിക്കെതിരെ 18ാം മിനിറ്റിൽ അലക് സാണ്ടർ െഹൻഡ്രിക്സിെൻറ പെനാൽറ്റി കോർണർ ഗോളിൽ ബെൽജിയം ഒപ്പംപിടിച്ചു. 50ാം മിനിറ്റിൽ സൂപ്പർ താരം ടോം ബൂണിെൻറ നിർണയാക ഗോളാണ് ലോകകപ്പ് ചരിത്രത്തിലാദ്യമായി ബെൽജിയത്തിന് സെമി ബെർത്ത് സമ്മാനിച്ചത്. തോമസ് ബ്രിയൽസിെൻറ ഷോട്ട് ജർമൻ ഗോളി തോബിയാസ് വാൾട്ടർ തടുത്തപ്പോൾ റീബൗണ്ട് ബൂൺ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.