ന്യൂഡൽഹി: ഇൗമാസം 28ന് ഭുവനേശ്വറിൽ തുടങ്ങുന്ന ലോകകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെ മിഡ്ഫീൽഡർ മൻപ്രീത് സിങ് നയിക്കും. മധ്യനിരയിലെ സഹതാരം ചിൻഗ്ലൻസന സിങ് ആണ് ഉപനായകൻ. മലയാളി താരം പി.ആർ. ശ്രീജേഷ് ആണ് ഒന്നാം നമ്പർ ഗോൾകീപ്പർ. ഡിഫൻഡർ രൂപീന്ദർ പാൽ സിങ്, ഫോർവേഡ് എസ്.വി. സുനിൽ എന്നിവർ ടീമിലില്ല.
അതേസമയം, വെറ്ററൻ ഡിഫൻഡർ ബീരേന്ദ്ര ലാക്ര ടീമിലേക്ക് മടങ്ങിയെത്തി. ഗ്രൂപ് സിയിൽ ലോക െബൽജിയം, ദക്ഷിണാഫ്രിക്ക, കാനഡ എന്നിവക്കൊപ്പമാണ് ഇന്ത്യ. ഗ്രൂപിൽ ഒന്നാമതെത്തുന്ന ടീം മാത്രമാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടുക.
ടീം: ഗോൾകീപ്പർമാർ: പി.ആർ. ശ്രീജേഷ്, ക്രിഷൻ ബഹാദൂർ പഥക്. ഡിഫൻഡർമാർ: ഹർമൻപ്രീത് സിങ്, ബീരേന്ദ്ര ലാക്ര, വരുൺ കുമാർ, കോത്തജിത് സിങ്, സുരേന്ദർ കുമാർ, അമിത് രോഹിതാസ്. മിഡ്ഫീൽഡർമാർ: മൻപ്രീത് സിങ്, ചിൻഗ്ലൻസന സിങ്, നീലകാന്ത ശർമ, ഹാർദിക് സിങ്, സുമിത്. ഫോർവേഡുകൾ: ആകാശ്ദീപ് സിങ്, മന്ദീപ് സിങ്, ദിൽപ്രീത് സിങ്, ലളിത് കുമാർ ഉപാധ്യയ്, സിമ്രാൻജീത് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.