ഭുവനേശ്വർ: ലോകകപ്പ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് എതിരാളി കരുത്തരായ നെത ർലൻഡ്സ്. ചൊവ്വാഴ്ച നടന്ന ക്രോസ് ഒാവർ മത്സരത്തിൽ കാനഡയെ മറുപടിയില്ലാത്ത അഞ് ചു ഗോളിന് തരിപ്പണമാക്കിയാണ് ലോകറാങ്കിങ്ങിലെ നാലാം നമ്പറുകാരായ നെതർലൻഡ്സ് ക്വാർട്ടറിലേക്ക് മുന്നേറിയത്. പൂൾ ‘സി’യിൽ മത്സരിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായി നേരിട്ടുതന്നെ യോഗ്യത നേടിയിരുന്നു.
റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ മുന്നിലാണ് മുൻ ലോകചാമ്പ്യന്മാരായ നെതർലൻഡ്സ്. നേരേത്ത പൂളിലെ അവസാന മത്സരത്തിൽ ഇന്ത്യയോട് 5-1ന് തോറ്റ കാനഡക്കെതിരെ കളിയുടെ ആദ്യ മിനിറ്റ് മുതൽ ഡച്ചുകാർ ഗോളടി തുടങ്ങി. വാൻ ഡാം രണ്ടുവട്ടം വലകുലുക്കിയപ്പോൾ ബാൾക് (16), റോബർട്ട് കെംപർമാൻ (20), തിയറി ബ്രിങ്ക്മാൻ (41) എന്നിവരും സ്കോർ ചെയ്തു.
അതേസമയം, നാലു തവണ ലോകജേതാക്കളായ പാകിസ്താൻ ക്വാർട്ടർ കാണാതെ പുറത്തായി. ക്രോസ് ഒാവർ പോരാട്ടത്തിൽ ബെൽജിയത്തിനു മുന്നിൽ 5-0ത്തിനാണ് പാകിസ്താെൻറ വീഴ്ച. ക്വാർട്ടർ ഫൈനലിൽ ബെൽജിയവും ജർമനിയും ഏറ്റുമുട്ടും.
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കം കുറിക്കും. ആദ്യ മത്സരത്തിൽ അർജൻറീന ഇംഗ്ലണ്ടിനെയും രണ്ടാം അങ്കത്തിൽ ആസ്ട്രേലിയ ഫ്രാൻസിനെയും നേരിടും. വ്യാഴാഴ്ചയാണ് ഇന്ത്യ-നെതർലൻഡ്സ് അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.