ഭുവനേശ്വർ: ലോക ഹോക്കി ലീഗ് ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കം. രാജ്യാന്തര ഹോക്കി ഫെഡറേഷനു കീഴിൽ ആരംഭിച്ച ലീഗിെൻറ മൂന്നാം എഡിഷെൻറ സമാപന അങ്കത്തിനാണ് ഇന്ത്യൻ മണ്ണ് േവദിയാവുന്നത്. 2016 ഏപ്രിലിൽ സിംഗപ്പൂരിൽ ആരംഭിച്ച ലീഗ് 14 നഗരങ്ങളിലെ വേദികളിലായി പുരോഗമിച്ചാണ് കലാശപ്പോരാട്ടത്തിലെത്തുന്നത്. ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നുള്ള 65 ടീമുകൾ മാറ്റുരച്ച ലീഗ് ഇന്ത്യയിലെത്തുേമ്പാൾ എട്ടായി ചുരുങ്ങി.
ഡിസംബർ ഒന്ന് മുതൽ 10 വരെയാണ് ഫൈനൽ. പൂൾ ‘എ’യിൽ അർജൻറീന, ബെൽജിയം, നെതർലൻഡ്സ്, സ്പെയിൻ. പൂൾ ‘ബി’യിൽ ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ജർമനി.
ആതിഥേയരെന്ന ആനുകൂല്യത്തിലാണ് ഇന്ത്യ ഫൈനലിൽ ഇടം പിടിച്ചത്. ലണ്ടനിൽ നടന്ന സെമിഫൈനൽ റൗണ്ടിൽ ക്വാർട്ടറിൽ കീഴടങ്ങി ഇന്ത്യ പുറത്തായിരുന്നു. സെമിഫൈനൽ ഒന്നാം ലെഗിലെ ഫൈനലിസ്റ്റുകളായ അർജൻറീനയും നെതർലൻഡ്സും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്ത്യ, ആറാം സ്ഥാനക്കാരായി നിരാശപ്പെടുത്തി.
നാളെ പൂൾ ‘ബി’യിൽ ജർമനി-ഇംഗ്ലണ്ട് മത്സരത്തോടെ ചാമ്പ്യൻഷിപ്പിന് കിക്കോഫ് കുറിക്കും. രാത്രി 7.30നാണ് ആസ്ട്രേലിയ- ഇന്ത്യ മത്സരം. നിലവിലെ ചാമ്പ്യന്മാരാണ് ആസ്ട്രേലിയ. ഇന്ത്യ മൂന്നാം സ്ഥാനക്കാരും. 2018ലെ കോമൺവെൽത്ത് ഗെയിംസ്, ഏഷ്യകപ്പ്, ലോകകപ്പ് തുടങ്ങിയ പ്രധാന മത്സരങ്ങൾക്ക് മുമ്പായി ഇന്ത്യയുടെ അഗ്നിപരീക്ഷണമാവും ഹോക്കി ലീഗ് മത്സരങ്ങൾ. മൻപ്രീത് സിങ് നായകനായ ടീം യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.