ഭുവനേശ്വർ: ലോക ഹോക്കി ലീഗ് ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കമാവും. ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കരുത്തരായ ആസ്ട്രേലിയയെ നേരിടും.
ഇംഗ്ലണ്ട്, ജർമനി എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഇൗ ടീമുകൾ ഏറ്റുമുട്ടും. പൂൾ ‘എ’യിൽ അർജൻറീന, ബെൽജിയം, നെതർലൻഡ്സ്, സ്പെയിൻ എന്നീ ടീമുകളാണുള്ളത്. രാജ്യാന്തര ഹോക്കി ഫെഡറേഷനു കീഴിൽ ആരംഭിച്ച ലീഗിെൻറ മൂന്നാം എഡിഷെൻറ സമാപന അങ്കത്തിനാണ് ഇന്ത്യൻ മണ്ണ് േവദിയാവുന്നത്. ആതിഥേയരെന്ന ആനുകൂല്യത്തിലാണ് ഇന്ത്യ ഫൈനലിൽ ഇടംപിടിച്ചത്.
ലണ്ടനിൽ നടന്ന സെമിഫൈനൽ റൗണ്ടിൽ ക്വാർട്ടറിൽ കീഴടങ്ങി ഇന്ത്യ പുറത്തായിരുന്നു. സെമിഫൈനൽ ഒന്നാം ലെഗിലെ ഫൈനലിസ്റ്റുകളായ അർജൻറീനയും നെതർലൻഡ്സും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്ത്യ, ആറാം സ്ഥാനത്തായിരുന്നു. നിലവിലെ ചാമ്പ്യന്മാരാണ് ആസ്ട്രേലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.