അബൂദബി: റേസിങ് ട്രാക്കില്‍ കിരീടപ്പോരാട്ടത്തിനിറങ്ങും മുമ്പ് നികോ റോസ്ബര്‍ഗ് ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. ‘താങ്ക്യൂ മമ്മ ആന്‍ഡ് പപ്പ’ എന്ന കുറിപ്പോടെ അഞ്ചുവയസ്സുകാരന്‍ നികോയുടെ ഡ്രൈവിങ് പരിശീലന ദൃശ്യങ്ങളടങ്ങിയ ചെറു വിഡിയോ. അബൂദബിയിലെ യാസ് മറിന സര്‍ക്യൂട്ടില്‍നിന്നും പുതിയ റേസിങ് ലോക ചാമ്പ്യനായി വരുമ്പോള്‍തന്നെ അന്വേഷിച്ചത്തെുന്ന ആരാധകരുടെ അറിവിലേക്കായി പോസ്റ്റ് ചെയ്തതായിരുന്നു ഇത്. നടന്നു പഠിക്കും മുമ്പേ പിടിച്ചു തുടങ്ങിയ വളയവുമായി മകന്‍ ലോകം വെട്ടിപ്പിടിച്ചപ്പോള്‍ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ച പിതാവിനുള്ള ഏറ്റവും വലിയ സമ്മാനം. ഫോര്‍മുല വണ്‍ ആരാധകര്‍ക്കിടയിലും ദൃശ്യം ആവേശമായി.
ഞായറാഴ്ച രാത്രിയിലായിരുന്നു അറേബ്യന്‍ മരുഭൂമിയിലെ റേസിങ് ട്രാക്കില്‍ നികോ പിതാവിനൊപ്പം കണ്ട സ്വപ്നങ്ങളിലേക്ക് ഓടിക്കയറിയത്. ഫോര്‍മുല വണ്‍ സീസണിലെ അവസാന ഗ്രാന്‍ഡ്പ്രീയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടും, ലൂയി ഹാമില്‍ട്ടണിന്‍െറ ഹാട്രിക് മോഹങ്ങള്‍ അട്ടിമറിച്ച് മേഴ്സിഡസിന്‍െറ ജര്‍മന്‍ ഡ്രൈവര്‍ ലോകചാമ്പ്യനായി. അബൂദബിയില്‍ ഹാമില്‍ട്ടന്‍ ഒന്നും, നികോ രണ്ടും സ്ഥാനത്തായിരുന്നു. എന്നാല്‍, 21 ഗ്രാന്‍ഡ്പ്രീകളടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ 385 പോയന്‍റുമായി 31കാരന്‍ നികോ ആദ്യമായി എഫ്.വണ്‍ ജേതാവായി. അഞ്ച് പോയന്‍റ് വ്യത്യാസത്തില്‍ ഹാമില്‍ട്ടന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014, 2015ല്‍ ജേതാവായ ഹാമില്‍ട്ടണിന് ഹാട്രിക് നഷ്ടം. സീസണില്‍ രണ്ട് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്‍വാങ്ങുകയും, ആദ്യ നാലില്‍ പിന്തള്ളപ്പെട്ടതുമാണ് ഹാമില്‍ട്ടണിന് തിരിച്ചടിയായത്. അവസാന നാലെണ്ണത്തില്‍ ഒന്നാമതായിട്ടും മുന്‍ ചാമ്പ്യന് കിരീടം പിടിക്കാനായില്ല. അതേസമയം, തുടക്കത്തില്‍ നാല് ഗ്രാന്‍ഡ്പ്രീയില്‍ ഒന്നാമതായ നികോ അവസാന നാലില്‍ ഹാമില്‍ട്ടന് പിന്നില്‍ രണ്ടാമതായിരുന്നു. 2006 മുതല്‍ എഫ്.വണ്‍ ട്രാക്കില്‍ സജീവമായ നികോയുടെ ആദ്യ കിരീടമാണിത്.1982ലെ എഫ്.വണ്‍ ജേതാവായിരുന്നു അച്ഛന്‍ കേകെ റോസ്ബര്‍ഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.