ഏപ്രിൽ ഒമ്പതിന് ചെന്നൈയിൽ തുടക്കം കുറിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിന് വേണ്ടിയുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ് വെടിക്കെട്ട് ബാറ്റ്സ്മാൻ എ.ബി ഡിവില്ലേഴ്സ്. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി തന്നെയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ഇത്തവണയും ബാറ്റേന്തുന്നത്. ഐ.പി.എല്ലിന് വേണ്ടി ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പായി താരം നെറ്റ്സിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്.
എന്നാൽ, നെറ്റ്സിലെ തന്‍റെ പരിശീലനം റെക്കോർഡ് ചെയ്യാനായി ബൗളിങ് എൻഡിൽ വെച്ച ഐഫോണിലേക്ക് തന്നെ ഡിവില്ലേഴ്സ് ഒരു സ്ട്രൈറ്റ് ഷോട്ട് പായിച്ചു. കൃത്യം ഐഫോണിന് തന്നെ താരത്തിന്റെ പ്രഹരമേറ്റ പന്ത് കൊള്ളുന്ന ദൃശ്യം താരം ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. അതിന് അടിക്കുറിപ്പായി 'ഐഫോൺ ഔട്ട്' എന്നും ഡിവില്ലേഴ്സ് ചേർത്തിട്ടുണ്ട്. ക്രിക്കറ്റ് ഗുരുക്കൻമാരായ ബെന്നീ ബെസ്റ്റർ, ക്രൂഗർ വാൻവിക് എന്നിവർക്കൊപ്പമാണ് പരിശീലനമെന്നും താരം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.