പീരുമേട്: ഒളിമ്പ്യൻ സജൻ പ്രകാശ് കുട്ടിക്കാനത്തെ പൊലീസ് അഞ്ചാം ബറ്റാലിയനിൽ അസി. കമാൻഡൻറായി ചുമതലയേറ്റു. ടോക്യോ ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർ ഫ്ലൈസ് ക്വാർട്ടർ ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിൽ സജൻ പ്രകാശും ഉൾപ്പെട്ടിരുന്നു. കെ.എ.പിയിൽ സി.ഐ റാങ്കിൽ ജോലി ചെയ്തിരുന്ന സജൻ പ്രകാശിന് ഒളിമ്പിക്സിൽ പങ്കെടുത്തതിെൻറ ആദരസൂചകമായി അസി. കമാൻഡൻറ് പദവി നൽകി. തൊടുപുഴയാണ് ജന്മസ്ഥലമെങ്കിലും തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സ്ഥിരതാമസം. ആദരസൂചകമായി തമിഴ്നാട്ടിലെ റോഡിന് സജൻ പ്രകാശ് റോഡ് എന്ന് പേര് നൽകി തമിഴ്നാട് സർക്കാറും ആദരിച്ചിരുന്നു.
അടുത്ത ഒളിസിക്സിൽ പങ്കെടുക്കാനുള്ള പരിശീലനവും ആരംഭിച്ചു. കുട്ടിക്കാനം ക്യാമ്പിലെത്തിയ സജൻ പ്രകാശിനെ ഡി.സി.സി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനത്തിെൻറ നേതൃത്വത്തിൽ പൊന്നാടയണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.