രണ്ടുവശത്തും കീബോര്‍ഡ് ഘടിപ്പിക്കാവുന്ന ലാവ ട്വിന്‍പാഡ്

കീബോര്‍ഡ് ഊരിമാറ്റിയാല്‍ ടാബാവും. ഇനി അത് വേണമെങ്കില്‍ സൗകര്യംപോലെ സ്ക്രീന്‍ കീബോര്‍ഡിന്‍െറ മുന്നിലും പിന്നിലും ഘടിപ്പിക്കാം. ലാപ്ടോപായും ടാബായും രൂപംമാറുന്ന ലാവ ട്വിന്‍പാഡാണ് ഈ സങ്കരജന്മം. വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റത്തില്‍ ഓടുന്ന ഇതിന് 15,999 രൂപയാണ് വില. 1280x800 പിക്സല്‍ റസലൂഷനുള്ള 10.1 ഇഞ്ച് ഐപിഎസ് ഡിസ്പ്ളേയാണ്. ഇതിനൊപ്പം സ്ക്രീനില്‍ വരക്കാന്‍ സ്റ്റൈലസുമുണ്ട്. ടാബില്‍ ഒരു സിം ഇട്ടാല്‍ അത്യാവശ്യം ഫോണ്‍ വിളികളും നടക്കും. 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്‍റല്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 64 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, മുന്നിലും പിന്നിലും രണ്ട് മെഗാപിക്സല്‍ കാമറ, 7400 എം.എ.എച്ച് ബാറ്ററി, ത്രീജി, വൈ ഫൈ, ജി.പി.എസ്, ബ്ളൂടൂത്ത് 4.0, രണ്ട് മൈക്രോ യുഎസ്ബി സ്ളോട്ടുകള്‍ എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. സില്‍വര്‍ നിറത്തില്‍ മാത്രമാണ് ലഭിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.