ബഡ്ജറ്റ് പ്രശ്നമാണോ? പേടിക്കേണ്ട, ഈ വർഷം 20,000 രൂപക്ക് താഴെ ലഭിക്കുന്ന മികച്ച 5ജി സമാർട്ട് ഫോണുകൾ പരിചയപ്പെടാം

ആധുനിക ലോകത്ത് മൊബൈൽ ഫോണിന്‍റെ പ്രസക്തിയെന്താണെന്ന് നമുക്ക് അറിയാവുന്നതാണ്. എല്ലാ പ്രായക്കാർക്കും ഒരുപോലെയിന്ന് സ്മാർട്ട്ഫോണിന്‍റെ ആവശ്യമുണ്ട്. എന്നാൽ എല്ലാവർക്കും വലിയ ബഡ്ജറ്റിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുവാൻ താത്പര്യമുണ്ടാകില്ല. അല്ലെങ്കിൽ അതിനുള്ള ഒരു സാഹചര്യത്തിലായിരിക്കില്ല നിങ്ങൾ ചിലപ്പോൾ. എന്നാൽ വിഷമിക്കേണ്ട, 20,000 രൂപക്ക് താഴെ ലഭിക്കുന്ന ചില സ്മാർട്ട് ഫോണുകളെ പരിചയപ്പെടാം.

വിവോ ടി-3 ലൈറ്റ്

വിവോയുടെ ടി സീരീസിലെ ഫോണാണ് വിവോ ടി-3. മോശമല്ലാത്ത പ്രൊസസറുള്ളത് കാരണം ദൈനംദിന ഉപയോഗങ്ങൾ മോശമില്ലാതെ നിർവഹിക്കുകയും കുഴപ്പമില്ലാത്ത ബാറ്ററി കപ്പാസിറ്റി ലഭിക്കുകയും ചെയ്യും. 5ജി നെറ്റവർക്ക് ഈ സെറ്റിൽ ലഭിക്കും. വെറും 11,999 ആമസോണിൽ വിലവരുന്ന ഈ ഫോൺ ഈ ബഡ്ജറ്റിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് ഫോണാണ്.

90Hz റിഫ്രഷ് റേറ്റ് ഉള്ള 6.56 ഇഞ്ച് HD+ LCD സ്‌ക്രീൻ, നോച്ചിനുള്ളിൽ 8 എംപി ക്യാമറ, 6 ജിബി വരെ റാം, 6 ജിബി വരെ വെർച്വൽ റാം എന്നിവയൊക്കെയാണ് വിവോ ടി-3 ലൈറ്റ് 5-ജിയുടെ പ്രധാന സവിശേഷതകൾ. മീഡിയടെക്ക് ഡൈമൻസിറ്റി 6300 ചിപ്സെറ്റാണ് ഈ വിവോ ടി-3യിൽ ഉപയോഗിച്ചിരിക്കുന്നത്. 50 മെഗാ പിക്സൽ എ.ഐ സെൻസറും ഈ ഉപകരണത്തിന്‍റെ പ്രത്യേകതയാണ്. വെട്ടം കുറവായുള്ള സാഹചര്യത്തിൽ പോലും ഫോട്ടോ എടുക്കാൻ ഈ കാമറ സഹായിക്കും.


റിയൽമി പി1-പ്രോ

ഈ വർഷം ഏപ്രിലിൽ ആണ് റിയൽമി ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്. ബഡ്ജറ്റ് കുറഞ്ഞ 5ജി മൊബൈലായാണ് റിയൽമി ഈ റിയൽമി പി1-പ്രോ വിൽപ്പനക്ക് ഇറക്കുന്നത്. എട്ട് ജി.ബി റാമിനൊപ്പം 128,256 ജി.ബി. സ്റ്റോറേജ് സ്പേസിൽ ഈ ഫോൺ ലഭ്യമാണ്. അതോടൊപ്പം 12 ജി.ബി റാമും ഈ മോഡലിൽ ലഭ്യമാണ്. എട്ട് ജി.ബി റാമും 128 ജി.ബി സ്പേസുമുള്ള ഫോൺ 19,990 രൂപക്ക് ലഭിക്കുമ്പോൾ 256 ജി.ബി സ്റ്റോറേജുള്ള ഫോണിന് 20,999 രൂപയാകും. 12 ജി.ബി റാമിന്‍റെ ഫോണിന് 21499 രൂപയുമാകും.

6.7 ഇഞ്ച് വലുപ്പം വരുന്ന കർവ്ഡ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 120hz റിഫ്രഷ് റേറ്റ് വരുന്ന ഫോണിന്‍റെ നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് 2000മാണ്. 2400 X 1080 ആണ് ഫോണിന്‍റെ പിക്സൽ റെസോല്യൂഷൻ. അ‌ഡ്രിനോ ജി.പി.യു ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് റിയൽമി പി1 പ്രോ 5ജിയുടെ കരുത്ത്. സോണിയുടെ എൽ.വൈ.ടി-600 ടെക്നോളജി ഫീച്ചർ ചെയ്യുന്ന 50 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഫോട്ടോഗ്രാഫി, സെൽഫി 'ഭ്രാന്തന്മാർക്കും' ഈ ഫോൺ ലാഭകരമാണ്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ഗെയിമിങ്ങിനിടെ ചൂടിനെ തടയാൻ 7-ലെയർ വി.സി കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. ഇത് ഗെയിമർമാർക്കും ഉപകാരപ്പെടും.


വൺപ്ലസ് നോർഡ് സിഇ 3 5ജി

ക്യാമറയാണ് നോര്‍ഡ് സിഇ 3 ലൈറ്റിന്റെ പ്രധാന സവിശേഷതകളിലൊന്ന്. 108 എം.പി. ക്യാമറയോടുകൂടിയെത്തിയ ആദ്യ നോര്‍ഡ് സ്മാര്‍ട്‌ഫോണ്‍ ആണിത്. ഫാസ്റ്റ് ചാർജിങ് ലഭ്യമായുള്ള ഫോണിനൊപ്പം 80 വാട്ടിന്‍റെ ചാർജറും ലഭിക്കും. 6.72 ഇഞ്ച് എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഇതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസിന് പകരം അസാഹി ഡ്രാഗണ്‍ട്രെയ്ല്‍ സ്റ്റാര്‍ ഗ്ലാസാണ് ഡിസ്പ്ലേ സംരിക്ഷിക്കുക. നോര്‍ഡ് സിഇ ലൈറ്റിൽ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറാണുള്ളത്. ആന്‍ഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 13.1 ആണിതില്‍ സ്ഥാപിച്ചിരിക്കുന്നത്.

മൂന്ന് റിയർ ക്യാമറകളാണ് ഈ ഫോണിലുള്ളത്. സാംസങ് എച്ച്എം6 സെന്‍സറാണുള്ള പ്രൈമറി ക്യാമറയില്‍ 108 മെഗാ പിക്സൽ ലഭിക്കും . ഇത് കൂടാതെ രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും രണ്ട് മെഗാപിക്‌സല്‍ മാക്രോ സെന്‍സറും ഫോണിലുണ്ട്. 5000 എം.എ.എച്ച് ബാറ്ററിയുള്ള ഫോണില്‍ 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. എങ്കിലും ഫോണിനൊപ്പം ലഭിക്കുക 80 വാട്ട് സൂപ്പര്‍വൂക്ക് ചാര്‍ജറാണ്. 8 ജിബി റാമുള്ള ഫോൺ 128, 256 എന്നീ സ്റ്റോറേജുകളിൽ ലഭിക്കും. 128 ജി.ബി മോഡലിന് 18999 രൂപയും 256 ജി.ബി മോഡലിന് 27,999 രൂപയുമാണ് വില. ആമസോണിൽ ഈ ഫോൺ ലഭ്യമാണ്.


പോകോ എക്സ് സിക്സ്

ഗെയ്മിങ്ങാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മീഡിയടെക് ഡൈമൻസിറ്റി 8300 ആണ് ഇതിന്‍റെ ചിപ്സെറ്റ്. എട്ട് ജി.ബി റാമിലും 12 ജി.ബി റാമിലും ഈ ഫോൺ ലഭ്യമാകും. എട്ട് ജി.ബി റാമിൽ 256 ജി.ബി സ്റ്റോറേജിൽ വരുന്ന മോഡലിന് 18499രൂപയാണ് വില. 1.5കെ 120HZ അമോൾഡ് ഡിസ്പ്ലേയുള്ള ഈ ഫോണിൽ ഡോൾബി വിഷനും ലഭ്യമാണ്. 1800 നിറ്റ്സ് ബ്രൈറ്റ്നസുള്ള ഫോണിൽ ഡിസ്പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റും ലഭ്യമാണ്. സ്നാപ്ഡ്രാഗണിന്‍റെ 7സ് ജെൻ 2വാണ് പ്രോസസർ.

5100 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയുളള ഫോണിന്‍റെ ചാർജർ 67 വാട്ടിന്‍റെയാണ്. 64 എം.പിയുടെ ട്രിപ്പിൾ റിയർ കാമറയും 4കെ വീഡിയോ റെക്കോഡിങ്ങും ഈ ഫോണിന്‍റെ പ്രത്യേകതകളാണ്. ആമസോണിൽ ലഭിക്കുന്ന ഈ ഫോൺ ഗെയിമിങ്ങിനും വീഡിയോ എടുക്കുവാനും അത്യൂത്തമമാണ്.


ഇൻഫിനിക്സ് നോട്ട് 40 പ്രോ

വയർലസ് ആയിട്ടുള്ളതും വയർഡ് ആയിട്ടുള്ളതുമായ ചാർജർ ലഭിക്കുന്ന ഫോണാണ് ഇൻഫിനിക്സ് നോട്ട് 40 പ്രോ മൊബൈലുകൾ. 5000 എം.എ.എച്ച് ബാറ്ററിയാണ് ഈ ഇൻഫിനിക്സ് നോട്ട് 40 പ്രോ ഫോണിനുള്ളത്. 108 മെഗാപിക്സലിൽ വരുന്ന പ്രൈമറു റിയർ കാമറ ഇതിന്‍റെ മറ്റൊരു ആകർഷണമാണ്. 33 വാട്ട് വയർഡ് ചാർജറുകളും 15 വാട്ട് വയർലസ് ചാർജറുകളും ഇതിനൊപ്പം ലഭിക്കും. വ്യത്യസ്ത സജ്ജീകരണത്തിനും മറ്റുമായി എ.ഐയുടെ സഹോയത്തോട് കൂടി ഒരുക്കിയ ഹലോ ലൈറ്റിങ്ങും ഇതിൽ ലഭ്യമാണ്. 6.78 ഇഞ്ച് വരുന്ന ഫുൾ എച്ച്.ഡി വരുന്ന അമോൾഡ് സ്ക്രീനാണ് ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റും 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റനസും ഇതിൽ ലഭിക്കും.



Tags:    
News Summary - best 5g mobile phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.