നോക്കിയയെ വെല്ലാൻ മോ​േട്ടായെ രംഗത്തിറക്കി ഫ്ലിപ്​കാർട്ട്​

മുംബൈ: നോക്കിയയുടെ രണ്ടാം വരവിനെ എല്ലാ മൊബൈൽ കമ്പനികളും ആശങ്കയോടെയാണ്​ കാണുന്നത്​. നോക്കിയ പഴയ പ്രതാപം തിരിച്ച്​ പിടിച്ചാൽ നിലവിലുള്ള പല വമ്പൻമാർക്കും ചിലപ്പോൾ കാലിടറും. ജൂലൈ 14നാണ്​ നോക്കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന കരുത്തു കൂടിയ മോഡലായ 6​​​െൻറ രജിസ്​ട്രേഷൻ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ആമസോണിൽ ആരംഭിക്കുന്നത്​. ഒാൺലൈൻ ഷോപ്പിങ്​ രംഗത്ത്​ പരസ്​പരം മൽസരിക്കുന്ന ഫ്ലിപ്കാർട്ട്​ നോക്കിയയുടെ വരവിനെ പ്രതിരോധിക്കാൻ എന്ത്​ തന്ത്രവുമായി രംഗത്തെത്തുമെന്നതായിരുന്നു എല്ലാവരും ആ​കാംഷയോടെ ഉറ്റുനോക്കിയിരുന്നത്​​​​. 

 ഇ പ്ലസ്​ എന്ന  മൊബൈലിനെ രംഗത്തിറക്കിയാണ്​ മോ​േട്ടാ നോക്കിയയെ വെല്ലാൻ ഒരുങ്ങുന്നത്​. ബാറ്ററി തന്നെയാണ്​ ​മോ​േട്ടായുടെ പുതിയ ഫോണി​​​െൻറ ഹൈലൈറ്റ്​. 5,000 എം.എ.എച്ചി​​​െൻറ ബാറ്ററിയാണ്​ ഫോണിനായി മോട്ടറോള നൽകുന്നത്​. 5.5 ഇഞ്ച്​ ഡിസ്​പ്ലേ, 3 ജി.ബി റാം, 32 ജി.ബി റോം, ആൻഡ്രോയിഡ്​ ന്യൂഗട്ട്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം, 13 മെഗാപിക്​സൽ പിൻ കാമറ, അഞ്ച്​ മെഗാപിക്​സൽ മുൻ കാമറ എന്നിവയാണ്​ ഫോണി​​​െൻറ മുഖ്യ സവിശേഷതകൾ. മുന്നിലും പിന്നിലും ഫ്ലാഷും ലഭ്യമാക്കിയിട്ടുണ്ട്​. സുരക്ഷക്കായി മുമ്പിൽ ഫിംഗർപ്രിൻറ്​ സ്​കാനറും ഉൾപ്പെടുത്തിയിട്ടുണ്ട്​.

പുതുതായി പുറത്തിറക്കുന്ന ​നോക്കിയ 6മായി താരത്മ്യം ചെയ്യു​േമ്പാൾ കാമറയുടെ കാര്യത്തിൽ കേമൻ നോക്കിയയാണ്​. 16,8 മെഗാപിക്​സലി​​​െൻറ മുൻ പിൻ കാമറകളാണ്​ നോക്കിയക്ക്​ ഉള്ളത്​. എന്നാൽ ബാറ്ററി ലൈഫി​​​െൻറ കാര്യത്തിൽ മോ​േട്ടാ പുലിയാണ്​ 5,000 എം.എ.എച്ച്​ ശേഷിയുള്ള ​ബാറ്റിയുമായി ​മോ​േട്ടായെത്തു​േമ്പാൾ ​നോക്കിയയുടെ മൊബൈലിനെറ ബാറ്ററിയുടെ ശേഷി 3,300 എം.എ.എച്ച്​ മാത്രമാണ്​. മറ്റ്​ ഫീച്ചറുകളിലെല്ലാം ഇരു കമ്പനികളും കട്ടക്ക്​ നിൽക്കും. 
 

Tags:    
News Summary - flipkart introduce new moto e4 plus in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.