ന്യൂഡൽഹി: ഗാലക്സി നോട്ട് 8 ഇന്ത്യൻ വിപണിയിൽ. ഗാലക്സി നോട്ട് 7ന് നേരിട്ട തിരിച്ചടി മറികടക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് സാംസങ് പുതിയ ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ ഫോണിെൻറ ലോഞ്ചിങ് നേരത്തെ നടന്നുവെങ്കിലും ഇന്ത്യൻ വിപണിയിൽ ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്.
67,900 രൂപയാണ് ഇന്ത്യയിലെ ഫോണിെൻറ വില. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4000 രൂപയുടെ കിഴിവുണ്ടാകും. ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോൺ വഴിയാകും ഫോണിെൻറ വിൽപ്പന. ഏകദേശം 2.5 ലക്ഷം പ്രീബുക്കിങ്ങുകൾ ഗാലക്സി നോട്ട് 8ന് ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞു.
രൂപകൽപനയിൽ സാംസങ് ഗാലക്സി എസ്8നോട് സാദൃശ്യം പുലർത്തുന്നതാണ് പുതിയ നോട്ട്8. 6.3 ഇഞ്ച് സൂപ്പർ ആമലോഡ് 1440x2690 പിക്സൽ കർവ്ഡ് ഗ്ലാസ് ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണ് നോട്ട് 8ന്. ഡിസ്പ്ലേയുടെ സുരക്ഷക്കയി കോണിങ് ഗൊറില്ല ഗ്ലാസിെൻറ സംരക്ഷണവും സാംസങ് നൽകുന്നുണ്ട്.
ഇരട്ട പിൻകാമറയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12 മെഗാപികസ്ലിേൻറതാണ് കാമറകൾ. മുൻ കാമറ ശേഷി 8 മെഗാപികസ്ലാണ്. ഇതിൽ ഒരു കാമറയിൽ വൈഡ് ആംഗിൾ ലെൻസും മറ്റൊന്നിൽ ടെലിഫോേട്ടാ ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒക്ടാകോർ എക്സിനോസ് 8995 പ്രൊസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 6 ജി.ബിയാണ് റാം 64 ജി.ബി മെമ്മറിയും നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് ന്യൂഗട്ടാണ് ഒാപ്പറേറ്റിങ് സിസ്റ്റം. െഎറിസ് സ്കാനർ ഉൾപ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.