ബംഗളൂരു: നോക്കിയയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവിന് ഗംഭീര തുടക്കം. മുമ്പ് 3, 5 സീരിസുകളിലുള്ള ഫോണുകൾ വിപണിയിലെത്തിച്ചുവെങ്കിലും നോക്കിയ പഴയ പ്രതാപത്തിലേക്ക് എത്തിയത് 6െൻറ വിൽപനയിലൂടെയാണ്. ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൽ സെക്കൻഡുകൾക്കകമാണ് നോക്കിയ 6 വിറ്റുതീർന്നത്.
നേരത്തെ ഫോണിെൻറ രജിസ്ട്രേഷനും വാർത്തകളിലിടം നേടിയിരുന്നു. ഒരാഴ്ചക്കുള്ളിൽ 10 ലക്ഷം രജിസ്ട്രേഷനുകളാണ് നോക്കിയ 6ന് ലഭിച്ചത്. ഫോണിെൻറ അടുത്ത ഫ്ലാഷ് സെയിൽ ആഗ്സ്റ്റ് 30ന് നടക്കും. ഇതിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും
നോക്കിയ 6
1080x1920 പിക്സല്‍ ഫുള്‍ എച്ച്.ഡി റെസലൂഷനുള്ള അഞ്ചര ഇഞ്ച് ഡിസ്പ്ളേ, 2.5 ഡി കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 3 സംരക്ഷണം, 1.1 ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, നാല് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 7.0 നഗട്ട് ഒ.എസ്, ഇരട്ട സിം, ഇരട്ട എല്‍ഇ.ഡി ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഹോം ബട്ടണില്‍ വിരലടയാള സ്കാനര്‍, ഡോള്‍ബി അറ്റ്മോസ് ശബ്ദസംവിധാനം, ഫോര്‍ജി എല്‍.ടി.ഇ, വൈഫൈ, ബ്ളൂടൂത്ത് 4.1, യു.എസ്.ബി ഒ.ടി.ജി, 3000 എം.എ.എച്ച് ബാറ്ററി, അലുമിനിയത്തിലുള്ള ഒറ്റ ശരീരം എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.