പഴയ പ്രതാപം തിരിച്ച് പിടിക്കാനാണ് എച്ച്.എം.ഡി ഗ്ലോബലിെൻറ ചിറകിലേറി നോക്കിയ രണ്ടാം വരവ് പ്രഖ്യാപിച്ചത്. എന്നാൽ, നിരവധി മോഡലുകൾ വിപണിയിലിറക്കിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ നോക്കിയക്ക് സാധിച്ചിരുന്നില്ല. ഇൗ കുറവ് നികത്തുന്നതിനാണ് എക്സ് 5 എന്ന കരുത്തനെ നോക്കിയ വിപണിയിലിറക്കുന്നത്. നോച്ച് ഡിസ്പ്ലേയുമായെത്തുന്ന നോക്കിയയുടെ ആദ്യ സ്മാർട്ട്ഫോണാണ് എക്സ് 5. മോശമല്ലാത്ത വിലയിൽ തരക്കേടില്ലാത്ത ഫീച്ചറുകൾ നൽകി വിപണി പിടിക്കാനുള്ള ശ്രമമാണ് പുതിയ ഫോണിലുടെ നോക്കിയ നടത്തുന്നത്.
എക്സ് 5െൻറ രണ്ട് വേരിയൻറുകളിലാണ് നോക്കിയ വിപണിയിലെത്തിക്കുന്നത്. 3 ജി.ബി 32 ജി.ബി വേരിയൻറിന് 9,999 രൂപയും 4 ജി.ബി 64 ജി.ബി വേരിയൻറിന് 13,999 രൂപയുമാണ് വില. 5.86 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന് നോക്കിയ നൽകിയിരിക്കുന്നത്. 720*1520 ആണ് പിക്സൽ റെസല്യൂഷൻ. മീഡിയ ടെക് ഹീലിയോ പി60 ഒക്ടാകോർ എസ്.ഒ.സി പ്രൊസസറാണ് കരുത്ത് പകരുന്നത്. എസ്.ഡി കാർഡിലുടെ സ്റ്റോറേജ് 256 ജി.ബി വർധിപ്പിക്കാനുള്ള സൗകര്യവും നോക്കിയ നൽകുന്നുണ്ട്.
ഇരട്ട പിൻകാമറകളാണ് എക്സ് 5െൻറ പ്രത്യേകത. 13, 5 മെഗാപിക്സലിേൻറതാണ് പിൻവശത്തെ കാമറകൾ. എട്ട് മെഗാപിക്സലിേൻറതാണ് മുൻകാമറ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനവും കാമറക്കൊപ്പം ഇണക്കിചേർത്തിട്ടുണ്ട്. പോർട്രറെയിറ്റ് സ്കിൻ മോഡ്, എച്ച്.ഡി.ആർ മോഡ് തുടങ്ങിയ സംവിധാനങ്ങളും നോക്കിയ നൽകുന്നുണ്ട്.
3060 എം.എ.എച്ച് ബാറ്ററിയാണ് എക്സ് 5ന്ഉണ്ടാവുക. 27 മണിക്കൂർ സ്റ്റാൻഡ് ബൈ, 17.5 മണിക്കൂർ ടോക് ടൈം, 19.5 മണിക്കൂർ മ്യുസിക് പ്ലേ ബാക്ക്, 5.8 മണിക്കൂർ ഗെയിമിങ്, 12 മണിക്കൂർ വീഡിയോ പ്ലേ ബാക്ക് എന്നിവയെല്ലാം ബാറ്ററിയുടെ ഒറ്റചാർജിൽ നിന്ന് കിട്ടുമെന്നാണ് നോക്കിയയുടെ അവകാശവാദം. യു.എസ്.ബി ടൈപ്പ് സി പോർട്ട്, ബ്ലൂടുത്ത് 4.2, ജി.പി.എസ്, എ.ജി.പി.എസ്, വൈ-ഫൈ, 4ജി വോൾട്ട് എന്നിവയാണ് കണക്ടിവിറ്റി ഫീച്ചറുകൾ. ഫിംഗർപ്രിൻറ് സെൻസർ ഫോണിനൊപ്പം നോക്കിയ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.