പുറത്തുവരുന്ന ലീക്കുകൾ കൃത്യമാണെങ്കിൽ 5ജി ഫോണെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഏറ്റവും വില കുറഞ്ഞ 5ജി ഫോണുമായി എത്തുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ ഭീമനായ വൺ പ്ലസ്. മുമ്പ് മിഡ്റേഞ്ച് മാർക്കറ്റിലൂടെ പ്രശസ്തരായ വൺപ്ലസ് ഇൗയിടെയാണ് ഫ്ലാഗ്ഷിപ്പ് വിലയുള്ള ഫോണുകളിലേക്ക് ചുവടുമാറ്റിയത്. വൺ പ്ലസിെൻറ മിഡ്റേഞ്ചിലേക്കുള്ള മടങ്ങിവരവ് ഏറ്റവും കൂടുതൽ ക്ഷീണമുണ്ടാക്കുക ഷവോമിക്കും റിയൽമിക്കുമായിരിക്കും.
മുമ്പ് വൺ പ്ലസ് 8 ലൈറ്റ് എന്ന പേരിലെത്തുമെന്ന് സൂചന ലഭിച്ചിരുന്ന മോഡൽ, പുറത്തുവരുന്ന ലീക്കുകൾ പ്രകാരം വൺപ്ലസ് സീ (Z) എന്ന പേരിലായിരിക്കും ലോഞ്ച് ചെയ്യുക. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുമായി എത്തുന്ന മോഡലിെൻറ ലീക്കായ സ്പെക്കുകൾ ഇവയാണ്. 6.55 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയായിരിക്കും വൺ പ്ലസ് zന്. 90 ഹെഡ്സ് റിഫ്രഷ് റേറ്റും നൽകിയിട്ടുണ്ട്. ഫിംഗർ പ്രിൻറ് സെൻസർ ഡിസ്പ്ലേക്ക് അകത്ത് തന്നെയാണ് നൽകിയിട്ടുളളത്. മുന്നിൽ പഞ്ച് ഹോൾ കട്ടൗട്ടിൽ ക്രമീകരിച്ച രീതിയിലാണ് 16 മെഗാപിക്സൽ മുൻകാമറ.
5ജി സപ്പോർട്ട് ചെയ്യുന്ന മിഡ്റേഞ്ച് പ്രൊസസറായ ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 765ജി ആണ് കരുത്ത് പകരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ടായിരിക്കും. 4300 എം.എ.എച്ച് ബാറ്ററിയുമായി എത്തുന്ന പുതിയ മോഡലിൽ വൺ പ്ലസിെൻറ പ്രസിദ്ധമായ 30 വാട്ട് ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 16 മെഗാ പിക്സൽ വൈഡ് ആംഗിൾ സെക്കൻഡറി സെൻസറും രണ്ട് മെഗാ പിക്സൽ ഡെപ്ത് സെൻസറുമാണ് കാമറാ വിഭാഗത്തിലെ പ്രത്യേകതകൾ.
24,999 രൂപയാണ് വൺ പ്ലസ് സീ എന്ന മോഡലിെൻറ വിലയായി നൽകിയിരിക്കുന്നത്. ഇതേ വിലയിൽ ഇന്ത്യയിൽ വൺ പ്ലസ് അവരുടെ മിഡ്റേഞ്ചിലെ പുതിയ അവതാരത്തെ അവതരിപ്പിക്കുകയാണെങ്കിൽ അത് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ ചരിത്രം സൃഷ്ടിച്ചേക്കാം. പുതിയ Z സീരീസിെൻറ ലീക്കുകൾ സ്മാർട്ട് ഫോൺ പ്രേമികളിൽ എന്തായാലും ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.