ന്യൂഡൽഹി: ആധാർ ഉപയോഗിച്ച് ഉപഭോക്താവിനെ തിരിച്ചറിയുന്ന (ഇ-കെ.വൈ.സി) സംവിധാനം എങ്ങനെ അവസാനിപ്പിക്കാമെന്നതു സംബന്ധിച്ച് ഇൗ മാസം 15നകം പ്രത്യേക പദ്ധതി സമർപ്പിക്കാൻ ടെലികോം കമ്പനികളോട് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) ആവശ്യപ്പെട്ടു.
സുപ്രീംകോടതി ഭരണഘടന ബെഞ്ച് ആധാറിന് ഉപാധികൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, െഎഡിയ തുടങ്ങിയ കമ്പനികൾക്ക് ഇൗ ആവശ്യമുന്നയിച്ച് യു.െഎ.ഡി.എ.െഎ സർക്കുലർ അയച്ചിരിക്കുന്നത്. ആധാർ നമ്പർ ഇ-കെ.വൈ.സിക്ക് ഉപയോഗിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയിരുന്ന ആധാർ നിയമത്തിലെ 57ാം വകുപ്പാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ഇതോടെ ആധാർ വഴി വളരെപ്പെെട്ടന്ന് ഉപഭോക്താവിനെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനം ഇല്ലാതായി. ഇനി പഴയ രീതിയിൽ ഉപഭോക്താവിൽനിന്ന് അപേക്ഷ, ഫോേട്ടാ എന്നിവ ഒപ്പിട്ട് വാങ്ങുന്നതിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇൗ രീതിയിൽ ഉപഭോക്താവിനെ തിരിച്ചറിയുന്നതിന് പരമാവധി ഒന്നരദിവസം വരെ എടുക്കുകയും ചെയ്യും. ടെലികോം കമ്പനികളുടെ ബദൽ പദ്ധതി ലഭിച്ചശേഷം ആവശ്യമായ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് യു.െഎ.ഡി.എ.െഎ സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.